കോഴിക്കോട്: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി ആറാംകണ്ടത്തിൽ അശ്വിനെയാണ് പൊലീസ് പിടികൂടിയത്.
സ്ത്രീകളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് ഇവരുടെ ബന്ധുക്കൾക്ക് അയച്ചുനൽകിയെന്നാണ് പ്രതിക്കെതിരായ പരാതി. സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അശ്വിനെ അറസ്റ്റ് ചെയ്തത്. കേസിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.


