Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിൽ നങ്കൂരമിട്ട കപ്പലിൽനിന്ന് എൻജിനീയറെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിൽ നങ്കൂരമിട്ട കപ്പലിൽനിന്ന് എൻജിനീയറെ കാണാതായി. മഹാരാഷ്ട്ര സ്വദേശിയായ അബീദ് മുക്ത്യാർ ജീവാലയെയാണ് കാണാതായത്. വില്ലിങ്ടൺ ഐലൻഡിലെ ഒരു സ്ഥാപനത്തിലേക്ക് ഗുജറാത്തിൽനിന്ന് സിമന്റുമായി എത്തിയ കപ്പലിലെ എൻജിനീയറായിരുന്നു ഇയാൾ.

കൊച്ചി തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടശേഷം മരുന്ന് വാങ്ങാനായി പുറത്തുപോയ അബീദ് മുക്ത്യാർ പിന്നീട് കപ്പലിൽ തിരിച്ചെത്തിയില്ല. ഇതോടെ കപ്പൽ അധികൃതർ കൊച്ചി ഹാർബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മാസം 12-നാണ് സംഭവം നടന്നത്. ഹാർബർ പൊലീസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix