Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീസ തട്ടിപ്പിൽ പണം നഷ്ടമായി; കൊല്ലത്ത് യുവാവ് ജീവനൊടുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: അഞ്ചാലുംമൂട് എസ്ര ഗ്ലോബൽ ട്രാവൽസിന്റെ വീസ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി. ശക്തികുളങ്ങര സ്വദേശി സൈജു ഹെൻറി പീറ്റർ (39) ആണ് മരിച്ചത്. എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

വീസയ്ക്കായി സൈജു എസ്ര ഗ്ലോബൽ ട്രാവൽസിന് അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. ഇതിന് പുറമെ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയും ഉണ്ടായിരുന്നതായി ശക്തികുളങ്ങര പൊലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹ മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എസ്ര ട്രാവൽ ഏജൻസി ഉടമ മേരി ലോപ്പസ്, സിഇഒ അരുൺ എന്നിവരെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചണ്ഡിഗഡിൽ നിന്ന് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിരവധി ഉദ്യോഗാർഥികളിൽ നിന്ന് ഏഴ് ലക്ഷം രൂപ വരെയും അതിലധികവും വാങ്ങിയെന്നാണ് പരാതി. കുരീപ്പുഴ ബൈപാസിൽ പ്രവർത്തിക്കുന്ന എസ്ര ഗ്ലോബൽ ട്രാവൽസിന്റെ പേരിൽ മാത്രം 4.5 കോടിയോളം രൂപ തട്ടിയെടുത്തതായാണ് കേസ്.

പരാതിയെ തുടർന്ന് കഴിഞ്ഞ മാസം 26ന് പൊലീസ് സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പ്രതികൾ ഒളിവിൽ പോയതോടെ മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഇവരെ പിടികൂടുകയായിരുന്നു. മേരി ലോപ്പസിനെ കോടതി റിമാൻഡ് ചെയ്തു. സിഇഒ അരുണിനെതിരെ മതിയായ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് നോട്ടീസ് നൽകി വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix