Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐ.ഒ.എ. തിരഞ്ഞെടുപ്പ് വിവാദം; പി.ടി. ഉഷയുടെ നാമനിർദേശം അംഗീകരിച്ച് വരണാധികാരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ പി.ടി. ഉഷയ്ക്ക് ആശ്വാസം. ഐസ് ഹോക്കി ഫെഡറേഷൻ വഴിയുള്ള ഉഷയുടെ നാമനിർദേശം വരണാധികാരി അംഗീകരിച്ചു. ഉഷയ്ക്ക് ഐസ് ഹോക്കിയുമായി ബന്ധമില്ലെന്നും നാമനിർദേശം തള്ളണമെന്നും ആവശ്യപ്പെട്ട് ലഭിച്ച പരാതികളും തള്ളി. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും മത്സരിക്കാനും പി.ടി. ഉഷയ്ക്ക് വഴിതെളിഞ്ഞു.

ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഐസ് ഹോക്കി അസോസിയേഷൻ ഉഷയെ കൗൺസിലിലേക്ക് നാമനിർദേശം ചെയ്തത്. എന്നാൽ, ഐസ് ഹോക്കിയുമായി ബന്ധമില്ലാത്ത ഉഷയുടെ നാമനിർദേശം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഐസ് ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന അജിത് കാക്കർ ഇലക്ടറൽ ഓഫീസർ സഞ്ജയ് കുമാർ ശ്രീവാസ്തവയ്ക്ക് പരാതി നൽകി. സമാനമായ നാലോളം പരാതികളാണ് ഉഷയ്ക്കെതിരെ ലഭിച്ചത്. എന്നാൽ, പരാതികളെല്ലാം വരണാധികാരി തള്ളി.

ഒരു കായിക ഇനത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത വ്യക്തിക്ക് ആ ഇനത്തിന്റെ ഫെഡറേഷൻ പ്രതിനിധിയാകാൻ കഴിയുമോയെന്നതായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. എന്നാൽ, ഇത്തരത്തിൽ ഒരു വിലക്കും ഐ.ഒ.എ. ഭരണഘടനയിലില്ലെന്നായിരുന്നു അസോസിയേഷന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് പ്രതിനിധി പട്ടികയ്ക്ക് വരണാധികാരി അംഗീകാരം നൽകിയത്.

നേരത്തെ ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നാടകീയ നീക്കങ്ങളിലൂടെയാണ് പി.ടി. ഉഷ കൗൺസിലിലേക്ക് തിരിച്ചെത്തിയത്. നാല് വനിതാ താരപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരത്തിൽ നിലവിലെ പ്രസിഡന്റായ ഉഷ അഞ്ചാം സ്ഥാനത്തായിരുന്നു. തന്നെ പരാജയപ്പെടുത്താൻ വഴിവിട്ട നീക്കങ്ങൾ നടന്നെന്ന് ആരോപിച്ച ഉഷ, പ്രത്യേക പാനലുണ്ടാക്കി എതിർചേരി മത്സരിച്ചതിനെതിരെയും പരാതി നൽകിയിരുന്നു.

തിരഞ്ഞെടുപ്പിലെ പരാജയത്തോടെ ഐ.ഒ.എ. കൗൺസിലിലേക്കുള്ള ഉഷയുടെ തിരിച്ചുവരവ് അസാധ്യമാണെന്നായിരുന്നു വിലയിരുത്തൽ. ഏതെങ്കിലും കായിക ഫെഡറേഷൻ നാമനിർദേശം ചെയ്താൽ മാത്രമേ കൗൺസിലിൽ തിരിച്ചെത്താൻ കഴിയുമായിരുന്നുള്ളൂ. മുൻ അത്‌ലറ്റെന്ന നിലയിൽ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന് ഉഷയെ നാമനിർദേശം ചെയ്യാമായിരുന്നെങ്കിലും വനിതാ പ്രതിനിധിയായി ബംഗാൾ താരം ജ്യോതിർമയി സിക്ദറിനെയാണ് ഫെഡറേഷൻ തിരഞ്ഞെടുത്തത്. ഇതോടെ ഉഷയുടെ സാധ്യതകൾ അടഞ്ഞെന്ന് കരുതിയിരിക്കെയാണ് ഐസ് ഹോക്കി ഫെഡറേഷൻ വനിതാ പ്രതിനിധിയായി ഉഷയെ നാമനിർദേശം ചെയ്തത്.

2030ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിലെത്തിക്കുന്നതിൽ ഐ.ഒ.എ. പ്രസിഡന്റ് എന്ന നിലയിൽ പി.ടി. ഉഷ നിർണായക പങ്കുവഹിച്ചിരുന്നു. ലോകപ്രശസ്ത അത്‌ലറ്റെന്ന നിലയിൽ കായികരംഗത്തും ഉഷയ്ക്ക് വലിയ സ്വീകാര്യതയുണ്ട്. 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലും ഉഷയുടെ സാന്നിധ്യം ഗുണകരമാകുമെന്നാണ് ഭരണരംഗത്തുള്ളവരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഉന്നതതല ഇടപെടലുകളിലൂടെ ഉഷ ഐ.ഒ.എ. കൗൺസിലിലേക്ക് തിരിച്ചെത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix