അസം: ഗുവാഹത്തിയിൽ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചെന്ന് ആരോപിക്കപ്പെട്ട സ്കൂൾ വിദ്യാർഥി കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണ് മരിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ ചന്ദ്രാണി കലിതയെ (50) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്യാർഥി അയച്ച സന്ദേശങ്ങളിലൂടെയാണ് വിവരം പുറത്തറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. അമ്മയെ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് വിദ്യാർഥി കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തിവരികയാണ്.


