Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മഞ്ഞപ്രയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജന്മദിന അനുസ്മരണം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: ആധുനിക ഇന്ത്യയുടെ ശിൽപിയും പ്രഥമപ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

നെഹ്റുവിൻ്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ സമരത്തിൽ അദ്ധേഹം വഹിച്ച നിർണായക പങ്കും സ്വതന്ത്ര ഇന്ത്യയുടെ പുരോഗതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും ശാസ്ത്ര സാങ്കേതിക വളർച്ചയ്ക്കും നൽകിയ സംഭാവനകളും യോഗത്തിൽ അനുസ്‌മരിച്ചു.

കുട്ടികളോടുള്ള നെഹ്റുവിൻ്റെ പ്രത്യേക സ്‌നേഹവും കരുതലും അദ്ധേഹത്തെ ചാച്ചാജീ എന്ന പേരിൽ ജനകീയനാക്കിയതും യോഗം അനുസ്‌മരിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങൾക്കും ക്ഷേമത്തിനും അദ്ധേഹം നൽകിയ പ്രാധാന്യം പുതു തലമുറയ്ക്ക് എന്നും മാതൃകയാണെന്ന് യോഗം വിലയിരുത്തി.

നെഹ്റുവിൻ്റെ മതേതര കാഴ്ചപ്പാടുകളും ജനാധിപത്യ വിശ്വാസങ്ങളും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ഇന്നത്തെ തലമുറ പ്രതിജ്‌ഞാ ബന്ധരാകണമെന്നും യോഗം ആഹ്വാനം ചെയ്തു.

ഫെഡറൽ ബാങ്ക് റിട്ടേയേർഡ് മാനേജർ അലക്സ് വി . ജോൺ വടക്കുഞ്ചേരി നിർവ്വഹിച്ചു.
വാർഡ് പ്രസിഡൻറ് എം. സി ഇട്ടിയച്ചൻ മുടേരിപ്പടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് രാജൻ പല്ലൂർ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി സെബാസ്‌റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്ററ് ബിജി സാജു, ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സാജു കോളാട്ടുകുടി, സരിത സുനിൽ ഇളയിടത്ത്, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് തോമസ് ചെന്നേക്കാടൻ, ഡി കെടിഎഫ് ബ്ലോക്ക് പ്രസിഡൻറ് ബിജു നെറ്റിക്കാടൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അലക്സ് ആൻറു , നേതാക്കളായ
ബൈജു കൈതാരത്ത്,കെ സോമശേഖരൻപിള്ള, പൗലോസ് കീഴ്ത്തറ, എം.ഇ സെബാസ്‌റ്റ്യൻ, ഷീല മനോജ്, ജിജോ മാണിക്കത്താൻ, വിശ്വനാഥമേനോൻ കാപ്പിള്ളിൽ, ആൻ്റു തോട്ടുങ്ങ, ഇ.പി സുനിൽകുമാർ, ജോസ് തോട്ടക്കര, വർക്കി ഓലിയപ്പുറം ,കെ .ഒ ലൂവീസ് എന്നിവർ പ്രസംഗിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന, തിരികത്തിക്കൽ, ജന്മദിന അനുസ്മരണ പ്രഭാഷണങ്ങൾ, സർവ്വമത പ്രാർത്ഥന,മധുര പലഹാര വിതരണം എന്നിവ ഉണ്ടായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix