എറണാകുളം: മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിലെ പരിശുദ്ധ കാണിക്ക മാതാവിൻ്റെ ദർശന തിരുനാളിനോടുനുബന്ധിച്ച് നടന്ന തിരുകർമ്മങ്ങളും പ്രദക്ഷിണവും ഭക്തിനിർഭരമായി.
തിരുനാളിൻ്റെ ഭാഗമായി ഇടവയിലെ വനിതകൾ പരിശുദ്ധ കാണിക്ക മാതാവിൻ്റെ തിരുസ്വരൂപം പ്രദക്ഷിണത്തിനായി ഭക്തിപൂർവ്വം ഏറ്റുവാങ്ങി
വിശ്വാസവും പ്രാർത്ഥനയും നിറഞ്ഞ അന്തീരക്ഷത്തിൽ നടന്ന ചടങ്ങുകളിൽ ഇടവകാംഗങ്ങൾ പങ്കുചേർന്നു. മാതാവിൻ്റെ മാധ്യസ്ഥം തേടി നിരവധി വിശ്വസികൾ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്തു. പ്രാർത്ഥനകളും തിരുകർമ്മങ്ങളും പ്രദക്ഷിണവും തിരുനാളിന് ഭക്തിസാന്ദ്രമായ അന്തരീക്ഷം പകർന്നു. എട്ടാമിടം തിരുനാൾ 22 ന് ആഘോഷിക്കും.


