Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല; ക്ഷേത്രത്തിൽ കാർത്തിക സ്തംഭം ഉയർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രസന്നിധിയിൽ കാർത്തിക സ്തംഭം ഉയർത്തി. നെടുമ്പ്രം തച്ചാറയിൽ ആശാലത വഴിപാടായി സമർപ്പിച്ച കവുങ്ങാണ് സ്തംഭം ഒരുക്കാൻ ഉപയോഗിച്ചത്.

ചെണ്ടമേളങ്ങളുടെയും ഭക്തിനിർഭരമായ അന്തരീക്ഷത്തിന്റെയും അകമ്പടിയോടെ കവുങ്ങിൻതടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് വാഴക്കച്ചി, തെങ്ങോല, ദേവിക്ക് ഒരു വർഷം ലഭിച്ച ഉടയാടകൾ എന്നിവ കവുങ്ങിൻതടിയിൽ പൊതിഞ്ഞുകെട്ടി പരമ്പരാഗത രീതിയിലാണ് കാർത്തിക സ്തംഭം തയ്യാറാക്കിയത്.

പൊങ്കാല ദിവസം ദീപാരാധനയ്ക്ക് ശേഷം ദേവിയെ പുറത്തേക്ക് എഴുന്നള്ളിച്ച് മണ്ഡപത്തിൽ കിഴക്കോട്ട് അഭിമുഖമായി ഇരുത്തും. ഇതിന് ശേഷമായിരിക്കും കാർത്തിക സ്തംഭത്തിന് അഗ്നി പകരുക. ഇത്തവണ പശ്ചിമ ബംഗാൾ മുൻ ഗവർണർ സി.വി. ആനന്ദബോസാണ് കാർത്തിക സ്തംഭത്തിന് അഗ്നി പകരുന്നത്.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix