Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ന്യൂസിലൻഡിന് തിരിച്ചടി; മിച്ചൽ സാന്റ്നർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വെല്ലിംഗ്ടൺ: ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡ് ടീമിന് കനത്ത തിരിച്ചടി. പരിക്കിനെത്തുടർന്ന് സ്പിൻ ബൗളിങ് ഓൾറൗണ്ടർ മിച്ചൽ സാന്റ്നർ പരമ്പരയിൽനിന്ന് പുറത്തായി. ഞായറാഴ്ച ബേ ഓവലിൽ ഇന്ത്യയ്‌ക്കെതിരെ നടന്ന അഞ്ചാം ഏകദിനത്തിനിടെ വലതുകൈയ്ക്ക് പന്തുകൊണ്ടാണ് ന്യൂസിലൻഡിന്റെ ഏകദിന, ടി20 നായകൻ കൂടിയായ സാന്റ്നർക്ക് പരിക്കേറ്റത്.

പരിശോധനയിൽ സാന്റ്നറുടെ വലതുകൈയ്ക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ചൊവ്വാഴ്ച അറിയിച്ചു. വ്യാഴാഴ്ച വെല്ലിങ്ടണിലെ ബേസിൻ റിസർവിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലും തുടർന്നുള്ള രണ്ടാം ടെസ്റ്റിലും താരത്തിന് കളിക്കാനാകില്ല. സാന്റ്നർ എപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന കാര്യം വിലയിരുത്തിവരികയാണെന്നും ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ താരത്തിന്റെ പങ്കാളിത്തം പിന്നീട് തീരുമാനിക്കുമെന്നും ബോർഡ് വ്യക്തമാക്കി.

പകരക്കാരനായി ഡീൻ ഫോക്സ്ക്രോഫ്റ്റ്

സാന്റ്നർക്ക് പകരക്കാരനായി 28കാരനായ സ്പിൻ ബൗളിങ് ഓൾറൗണ്ടർ ഡീൻ ഫോക്സ്ക്രോഫ്റ്റിനെ ന്യൂസിലൻഡ് ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. സെൻട്രൽ ഡിസ്ട്രിക്ട്സ് താരമായ ഫോക്സ്ക്രോഫ്റ്റ് ഈ വർഷം മേയിൽ അയർലൻഡിനെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിലെ ഏക ഇന്നിങ്സിൽ 98 റൺസ് നേടിയിരുന്നു.

46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 81 ഇന്നിങ്സുകളിലായി 2,595 റൺസും 64 വിക്കറ്റുകളും ഫോക്സ്ക്രോഫ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ എ ടീമിനെതിരായ മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലും ന്യൂസിലൻഡ് എ ടീമിനായി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 51, 42, 93, 10* എന്നിങ്ങനെയായിരുന്നു ഈ പരമ്പരയിലെ സ്കോറുകൾ. ഇന്ത്യയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും കളിച്ച ഫോക്സ്ക്രോഫ്റ്റ് എട്ട്, 31 റൺസ് വീതം നേടിയിരുന്നു.

ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ

ടോം ലാഥമാണ് ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനെ നയിക്കുന്നത്. 2025–27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നതിനൊപ്പം 2027ലെ ഫൈനലിലേക്കുള്ള യോഗ്യത ഉറപ്പിക്കുന്നതിലും ഇന്ത്യയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളും ന്യൂസിലൻഡിന് നിർണായകമാണ്.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീം: ടോം ലാഥം (ക്യാപ്റ്റൻ), ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഡെവൺ കോൺവേ, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, ഡീൻ ഫോക്സ്ക്രോഫ്റ്റ്, നഥാൻ സ്മിത്ത്, ബ്ലെയർ ടിക്നർ, വിൽ യംഗ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix