Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുൽഗാമിൽ ലഷ്കർ ഭീകരർക്കായി തിരച്ചിൽ ശക്തം; പരിക്കേറ്റ കമാൻഡർ ലത്തീഫ് ഭട്ടിനായി തെരച്ചിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ ലഷ്കർ ഭീകരർക്കായി സുരക്ഷാസേനയുടെ വ്യാപക തിരച്ചിൽ. ഏറ്റുമുട്ടലിൽ പരിക്കേറ്റ ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനായി വനമേഖല കേന്ദ്രീകരിച്ച് സൈന്യവും പൊലീസും പരിശോധന ശക്തമാക്കി. ഭട്ട് വനമേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. ഭീകരന്റെ നീക്കങ്ങൾ കണ്ടെത്താൻ ഡ്രോണുകളും മറ്റ് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.

ഏറ്റുമുട്ടലിന് തൊട്ടുമുമ്പ് സ്കൂളിനുള്ളിൽ ഒളിക്കാനുള്ള ഭീകരരുടെ നീക്കം സുരക്ഷാസേന പരാജയപ്പെടുത്തിയിരുന്നു. സ്കൂളിലുണ്ടായിരുന്ന വിദ്യാർഥികളുടെ സുരക്ഷയ്ക്കായിരുന്നു സേനയുടെ ആദ്യ പരിഗണന. കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഒന്നര മണിക്കൂറോളം വേണ്ടിവന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനായ ഉമറിനെ വധിച്ചത്.

ലത്തീഫ് ഭട്ട് വനമേഖലയിലേക്ക് നീങ്ങുന്നത് കണ്ട സ്ത്രീയിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വനമേഖലയും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ. ഭീകരർക്ക് രക്ഷപ്പെടാനുള്ള സാധ്യതകൾ തടയാൻ കുൽഗാമിൽ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, ആക്രമണത്തിന് മുന്നോടിയായി ഭീകരർ പ്രദേശത്ത് നിരീക്ഷണം നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. നവംബർ 10ന് ലത്തീഫ് ഭട്ടും ഉമറും വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടത്.

ലത്തീഫ് ഭട്ടിന് ആറുമാസത്തോളം ഉമർ അഭയം നൽകിയിരുന്നതായും പിന്നീട് ഉമർ ടി.ആർ.എഫിൽ ചേർന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭീകരർക്ക് സഹായം നൽകുന്ന പ്രാദേശിക ശൃംഖലയെ ലക്ഷ്യമിട്ട് എൻ.ഐ.എയും അന്വേഷണം വ്യാപിപ്പിച്ചു. ലഷ്കർ, ജെയ്ഷെ ഭീകരർക്ക് ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയവരെയാണ് പ്രധാനമായും അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഗൂഢാലോചനയും അന്വേഷണ പരിധിയിലുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix