Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐപിഎൽ മിനി ലേലം; വമ്പൻ താരങ്ങൾ പുറത്തേക്ക്? യശസ്വി ജയ്സ്വാൾ മുതൽ കാമറൂൺ ഗ്രീൻ വരെ പട്ടികയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: അടുത്ത മാസം ഗോവയിൽ നടക്കുന്ന ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന താരങ്ങളുടെ അന്തിമ പട്ടിക ഇന്ന് പുറത്തുവിടും. പ്രധാന താരങ്ങളെ നിലനിർത്താൻ മിക്ക ടീമുകളും ഒരുങ്ങുമ്പോൾ, കഴിഞ്ഞ സീസണുകളിൽ വൻ തുക നൽകി സ്വന്തമാക്കിയ ചില സൂപ്പർ താരങ്ങൾ ടീമിന് പുറത്തായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ പേരാണ് പ്രധാനമായും ചർച്ചയാകുന്നത്. 2020 മുതൽ രാജസ്ഥാന്റെ ഭാഗമായ താരം നായകസ്ഥാനം ലക്ഷ്യമിട്ട് ടീം വിടാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്ത സീസണിലും റിയാൻ പരാഗിനെ നായകനായി തുടരാൻ രാജസ്ഥാൻ തീരുമാനിച്ച സാഹചര്യത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയ്സ്വാളിൽ താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം. അജിങ്ക്യ രഹാനെ വിരമിച്ചതോടെ കൊൽക്കത്തയിലെത്തിയാൽ നായകസ്ഥാനത്തേക്ക് ജയ്സ്വാളിന് പരിഗണന ലഭിച്ചേക്കും.

കഴിഞ്ഞ ലേലത്തിൽ വൻ തുക നൽകി സ്വന്തമാക്കിയ താരങ്ങളെ ഒഴിവാക്കാൻ കൊൽക്കത്തയും ആലോചിക്കുന്നതായാണ് സൂചന. 25.20 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ, 18 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ശ്രീലങ്കൻ പേസർ മതീഷ പതിരാന, 9.20 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാൻ എന്നിവരെ റിലീസ് ചെയ്തേക്കും. പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതാണ് ഗ്രീനിനും പതിരാനയ്ക്കും തിരിച്ചടിയായത്. വിവാദങ്ങൾക്കു പിന്നാലെ മുസ്തഫിസുറിനെയും ഒഴിവാക്കേണ്ടി വന്നിരുന്നു.

മുംബൈ ഇന്ത്യൻസിലും നിർണായക അഴിച്ചുപണിക്ക് സാധ്യതയുണ്ട്. 12.50 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടിനെ ടീം ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിലെ മോശം പ്രകടനവും പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായതും ബോൾട്ടിന് തിരിച്ചടിയായി. ദീപക് ചാഹറിനെയും റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് അഭ്യൂഹം. ടീമിലെ മറ്റ് പേസ് ബൗളർമാരുടെ സാന്നിധ്യവും ലേലത്തിനായുള്ള പേഴ്സ് വർധിപ്പിക്കേണ്ട ആവശ്യവുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

അതേസമയം, ചെന്നൈ സൂപ്പർ കിങ്സിന്റെ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെ ടീം വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലും താരം ചെന്നൈയിൽ തുടരാനാണ് സാധ്യത. 2022 മുതൽ ടീമിന്റെ മധ്യനിരയിൽ നിർണായക സാന്നിധ്യമാണ് ദുബെ.

പഞ്ചാബ് കിങ്സിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഹാർദിക് പാണ്ഡ്യ ടീമിലെത്തിയതോടെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പത്ത് കോടിയിലധികം രൂപ പ്രതിഫലമുള്ള സ്റ്റോയിനിസിനെ റിലീസ് ചെയ്താൽ ലേലത്തിനുള്ള പഞ്ചാബിന്റെ തുക വർധിക്കും. അസ്മത്തുള്ള ഒമർസായി, മാർക്കോ യാൻസൻ എന്നിവരും ടീമിലുണ്ട്.

ലഖ്നൗ സൂപ്പർ ജയന്റ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ട്രേഡ് നീക്കവും ശ്രദ്ധേയമാണ്. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെയും ഇടംകൈയൻ സ്പിന്നർ എം. സിദ്ധാർത്ഥിനെയും രാജസ്ഥാനിലേക്ക് കൈമാറി പകരം ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെ സ്വന്തമാക്കാനാണ് ലഖ്നൗ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ചെന്നൈയിൽ നിന്ന് രാജസ്ഥാനിലെത്തിയ സാം കറന് പരിക്ക് കാരണം കഴിഞ്ഞ സീസണിൽ കളിക്കാനായിരുന്നില്ല.

പ്രധാന താരങ്ങളുടെ നിലനിർത്തലും റിലീസും സംബന്ധിച്ച അന്തിമ പട്ടിക പുറത്തുവരുന്നതോടെ ഐപിഎൽ മിനി ലേലത്തിന്റെ ചിത്രം കൂടുതൽ വ്യക്തമാകും. വമ്പൻ താരങ്ങളുടെ കൂടുമാറ്റങ്ങളും പുതിയ ടീമുകളിലേക്കുള്ള പ്രവേശനവും ഇത്തവണത്തെ ലേലത്തെ ശ്രദ്ധേയമാക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix