Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദർബാർ ആർട്ട് ഗാലറിയിൽ കഫേ തുടങ്ങാൻ ടെൻഡർ നൽകി വഞ്ചിച്ചെന്ന് പരാതി; മൂന്ന് പേർക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം ദർബാർ ആർട്ട് ഗാലറിയിൽ കഫേ തുടങ്ങാൻ ടെൻഡർ നൽകിയതുമായി ബന്ധപ്പെട്ട വഞ്ചനാ പരാതിയിൽ കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശി നിസാമുദ്ദീൻ നൽകിയ പരാതിയിലാണ് നടപടി.

ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ബാലമുരളികൃഷ്ണൻ, ദർബാർ ആർട്ട് ഗാലറി ചെയർമാൻ മുരളി ചീരോത്ത്, കെയർടേക്കർ അജികുമാർ എന്നിവർക്കെതിരെയാണ് കേസ്. 14 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പരാതിയിലെ ആരോപണം. 2022ലാണ് ദർബാർ ആർട്ട് ഗാലറിക്ക് സമീപം കഫേ തുടങ്ങാൻ നിസാമുദ്ദീൻ ടെൻഡർ നേടിയത്. ഇതിനായി കടമെടുത്ത് പണം ചെലവാക്കി ‘ക്യൂറേറ്റഡ് കഫേ’ എന്ന സ്ഥാപനം ആരംഭിച്ചു.

എന്നാൽ കഫേയ്ക്ക് ലൈസൻസ് ലഭിക്കുന്നതിനായി കൊച്ചി കോർപ്പറേഷനെ സമീപിച്ചപ്പോഴാണ് സ്ഥലത്ത് ലൈസൻസ് അനുവദിക്കാനാകില്ലെന്ന് മനസ്സിലായത്. ഇക്കാര്യം മറച്ചുവെച്ചാണ് അക്കാദമി അധികൃതർ തനിക്ക് ടെൻഡർ നൽകിയതെന്നും ഇതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും നിസാമുദ്ദീൻ പരാതിയിൽ ആരോപിക്കുന്നു.

ആദ്യം പരാതി ലഭിച്ചിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശത്തെ തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കടം വർധിച്ചതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നിലവിൽ ടാക്സി ഓടിക്കുകയാണ് നിസാമുദ്ദീൻ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix