തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കഠിനകുളം സ്വദേശിയായ ഇയാളെ സ്വകാര്യ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്.
ആശുപത്രി ഉടമയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തിരുവനന്തപുരം പേട്ട പൊലീസാണ് സുഹൈൽ ഷാജഹാനെ കസ്റ്റഡിയിലെടുത്തത്.


