Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പോസ്റ്റുകൾ നീക്കിയത് സർക്കാർ നിർദേശപ്രകാരം; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിയുടെ മറുപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ നിന്നുള്ള പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തത് സർക്കാർ നിർദേശപ്രകാരമാണെന്ന് നിയമസഭയിൽ സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതോടെ പോസ്റ്റുകൾ നീക്കുന്നതിൽ സർക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരത്തെയുള്ള നിലപാട് ചോദ്യം ചെയ്യപ്പെടുകയാണ്. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ വിമർശനങ്ങൾ ഉൾപ്പെടെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു നിയമസഭയിലെ ചോദ്യം. പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനായി മെറ്റയ്ക്ക് സർക്കാർ നോട്ടീസ് നൽകിയിരുന്നതായും ആഭ്യന്തര മന്ത്രി മറുപടിയിൽ വ്യക്തമാക്കി.

എഡിറ്റ് ചെയ്ത വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയുന്നതിനായാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. ഇതിന്റെ ഭാഗമായി ആകെ 15,627 പോസ്റ്റുകൾ നീക്കം ചെയ്തതായും മറുപടിയിൽ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ലഭിച്ച 4,201 പരാതികളിൽ 3,472 എണ്ണത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

അതേസമയം, സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാരിന്റെ അറിവോടെയല്ലെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ സ്വീകരിച്ച നിലപാട്. എന്നാൽ മെറ്റയ്ക്ക് സർക്കാർ തന്നെ നോട്ടീസ് നൽകിയിരുന്നുവെന്ന ആഭ്യന്തര മന്ത്രിയുടെ നിയമസഭയിലെ മറുപടി രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix