Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ത്രീ സ്റ്റാർ ബാറുകൾക്ക് തിരിച്ചടി; പുതിയ ലൈസൻസ് അനുവദിക്കില്ലെന്ന് കരട് മദ്യനയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. പുതിയ മദ്യനയത്തിന്റെ കരട് നിർദേശപ്രകാരം ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കില്ല. എന്നാൽ നിലവിൽ ലൈസൻസുള്ള ബാറുകൾക്ക് പ്രവർത്തനം തുടരാനും ലൈസൻസ് പുതുക്കാനും അനുമതിയുണ്ടാകും. പുതിയ ബാറുകൾക്ക് ലൈസൻസ് നൽകുന്നത് നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

സംസ്ഥാനത്തെ ആകെ 906 ബാറുകളിൽ 515 എണ്ണവും ത്രീ സ്റ്റാർ ഹോട്ടലുകളിലാണ് പ്രവർത്തിക്കുന്നത്. 2017-ൽ എൽ.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് ത്രീ സ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിക്കാൻ തുടങ്ങിയത്. ഈ വ്യവസ്ഥയിൽ മാറ്റം വരുത്താനാണ് പുതിയ നീക്കം.

പുതിയ ബെവ്കോ ഔട്ട്‌ലെറ്റുകൾ ആരംഭിക്കേണ്ടതില്ലെന്നും കരട് മദ്യനയത്തിൽ നിർദേശമുണ്ട്. നിലവിലുള്ള ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാൽ കൂടുതൽ കർശനമായ നിബന്ധനകൾ പാലിക്കേണ്ടിവരും. ബാർ ലൈസൻസ് അനുവദിക്കുന്നതിന് ബാധകമായ പാർക്കിങ് സൗകര്യം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളും ഇതിനായി പരിഗണിക്കും. ബാറുകളുടെ പ്രവർത്തനസമയത്തിലും മാറ്റങ്ങൾ വരുത്തിയേക്കും.

ബാറുകളുടെ എണ്ണത്തിൽ വലിയ വർധനവ് തടയുക, മദ്യലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുക എന്നിവയാണ് നയമാറ്റത്തിലൂടെ എക്സൈസ് വകുപ്പ് ലക്ഷ്യമിടുന്നത്. സർക്കാരിന്റെ വരുമാനത്തെ ബാധിക്കാതെ സാമ്പത്തിക ബാധ്യതകളും മദ്യത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കുന്നതിനും പുതിയ നയം ലക്ഷ്യമിടുന്നു.

നിലവിലെ കരട് മദ്യനയം ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. തുടർന്ന് യു.ഡി.എഫ്. യോഗത്തിലും മുന്നണി ഉപസമിതിയിലും നിർദേശങ്ങൾ ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix