Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മഹാരാഷ്ട്രയിൽ മലയാളി വയോധികയുടെ കൊലപാതകം; പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പനാജി: മഹാരാഷ്ട്രയിലെ ഖോപോളിയിൽ മലയാളി വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. നേപ്പാൾ സ്വദേശിയായ യഷ് താപ്പേയെ ഗോവയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണശ്രമത്തിനിടെയാണ് വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

പ്രതി ലഹരിക്ക് അടിമയാണെന്നും ഇയാൾക്കെതിരെ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് 71കാരിയായ മഹേശ്വരിയെ ഖോപോളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ് മഹേശ്വരി.

ഫോണിൽ വിളിച്ചിട്ടും ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലാണ് മഹേശ്വരിയുടെ മൃതദേഹം കണ്ടെത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നേപ്പാൾ സ്വദേശിയായ യഷ് താപ്പേയെക്കുറിച്ച് വിവരം ലഭിച്ചത്. മഹേശ്വരി താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപത്താണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. തുടർന്നാണ് ഗോവയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix