Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റിയാദിനെ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ ആക്രമണം; വ്യോമപ്രതിരോധ സേനയുടെ തിരിച്ചടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനും രാജ്യത്തിന്റെ തെക്കൻ മേഖലയ്ക്കും നേരെ ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ക്രൂസ് മിസൈലുകളും രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. യെമൻ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദ് ലക്ഷ്യമിട്ടെത്തിയ രണ്ട് ക്രൂസ് മിസൈലുകളും റിയാദിനും തെക്കൻ മേഖലയ്ക്കും നേരെ അയച്ച രണ്ട് ഡ്രോണുകളുമാണ് പ്രതിരോധ സേന തകർത്തത്.

അതിനിടെ, ഹൂതികളുടെ സൈനിക ശക്തി തകർക്കുന്നതിനായി സഖ്യസേന നടത്തിയ പ്രത്യേക സൈനിക നീക്കത്തിൽ സനാ, ഹൊദൈദ, അമ്രാൻ, സാദ എന്നീ പ്രവിശ്യകളിലായി 60 സൈനിക കേന്ദ്രങ്ങൾ തകർത്തിരുന്നു. യെമൻ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിൽ ഹൂതി നേതാക്കളും പോരാളികളും ഉൾപ്പെടെ 142 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിവിധ യുദ്ധമുന്നണികളിലെ ഹൂതി താവളങ്ങൾക്കും ഒളിത്താവളങ്ങൾക്കും നേരെ യെമൻ സൈന്യം 746 ആക്രമണങ്ങൾ നടത്തി. ജനകീയ പ്രതിരോധ സേനയുടെ പിന്തുണയോടെ നടപ്പാക്കുന്ന ‘ഓപ്പറേഷൻ ഫജ്ർ അൽ-യെമൻ’ എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ആക്രമണം. ഹൂതികളുടെ പ്രതിരോധ കേന്ദ്രങ്ങൾ, സൈനിക വാഹനങ്ങൾ, ആയുധശേഖരങ്ങൾ എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.

യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 21 തവണയും ഡ്രോണുകൾ ഉപയോഗിച്ച് 43 തവണയും റോക്കറ്റുകൾ ഉപയോഗിച്ച് 44 തവണയും പീരങ്കികൾ ഉപയോഗിച്ച് 638 തവണയുമാണ് ആക്രമണം നടത്തിയത്. ഇതിൽ ഹൂതികളുടെ 72 സൈനിക വാഹനങ്ങളും കവചിത വാഹനങ്ങളും മറ്റ് യുദ്ധോപകരണങ്ങളും പൂർണമായോ ഭാഗികമായോ തകർത്തു.

തായ്‌സ് പ്രവിശ്യയിലെ വിവിധ മേഖലകളിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും യെമൻ സൈന്യവും ജനകീയ പ്രതിരോധ സേനയും ചേർന്ന് തടഞ്ഞു. ഇവിടങ്ങളിലെ ഹൂതി താവളങ്ങൾക്ക് നേരെയും യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി.

തലസ്ഥാനമായ സനായ്ക്ക് കിഴക്കുള്ള മാരിബ്, അൽ ജൗഫ് മേഖലകളിലും ഹൂതികളുടെ നീക്കങ്ങളെ സൈന്യം ശക്തമായി പ്രതിരോധിച്ചു. ഇവരുടെ താവളങ്ങളും യുദ്ധസാമഗ്രികളും തകർത്തു. രാജ്യത്തിന്റെ തെക്കൻ അതിർത്തി മേഖലയിലും ഹൂതി നീക്കങ്ങൾക്ക് സൈന്യം ശക്തമായ തിരിച്ചടി നൽകി.

സാധാരണക്കാർക്കും അവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് സൈനിക നീക്കം നടത്തുന്നതെന്ന് യെമൻ സൈന്യം വ്യക്തമാക്കി. സാധാരണക്കാർക്കും രാജ്യത്തിന്റെ തീരപ്രദേശങ്ങൾക്കും നേരെയുള്ള ഹൂതി ഭീഷണി പൂർണമായും ഇല്ലാതാക്കുന്നതുവരെ വിവിധ സൈനിക വിഭാഗങ്ങൾ സംയുക്തമായി ‘ഓപ്പറേഷൻ ഫജ്ർ അൽ-യെമൻ’ തുടരുമെന്നും സൈന്യം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix