Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം; കോഴിക്കോട് ദമ്പതികൾക്ക് 26 ലക്ഷം രൂപ നഷ്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നു. ഓൺലൈൻ ട്രേഡിങ്ങിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശികളായ ദമ്പതികളിൽനിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്തു. പ്രമുഖ ബാങ്കിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളം കണയന്നൂർ സ്വദേശിയായ വയോധികനിൽനിന്ന് 1.18 ലക്ഷം രൂപയും തട്ടിയെടുത്തു. വാഹന ചലാന്റെ പേരിലും നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

ട്രേഡിങ്ങിലൂടെ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്താണ് കോഴിക്കോട് ഉണ്ണികുളം സ്വദേശികളായ ദമ്പതികളെ സൈബർ സംഘം കബളിപ്പിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷെയർ ട്രേഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ദമ്പതികൾ പലതവണയായി പണം നിക്ഷേപിക്കുകയായിരുന്നു. എന്നാൽ വാഗ്ദാനം ചെയ്ത ലാഭവിഹിതം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായതായി തിരിച്ചറിഞ്ഞത്. സംഭവത്തിൽ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊച്ചിയിൽ പ്രമുഖ ബാങ്കിന്റെ കസ്റ്റമർ കെയർ ജീവനക്കാരെന്ന വ്യാജേനയാണ് 81കാരനായ കണയന്നൂർ സ്വദേശി ബാലരാജ പണിക്കരിൽനിന്ന് പണം തട്ടിയത്. ഗൂഗിളിൽ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞപ്പോൾ തട്ടിപ്പ് സംഘം നൽകിയ വ്യാജ നമ്പറാണ് ലഭിച്ചത്. ഇതിൽ ബന്ധപ്പെട്ടതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കി. പിന്നാലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 1.18 ലക്ഷം രൂപ നഷ്ടമായി.

വാഹന ചലാന്റെ പേരിലുള്ള തട്ടിപ്പുകളും സംസ്ഥാനത്ത് വർധിക്കുകയാണ്. ഇലക്ട്രിക് സ്കൂട്ടറിന് പിഴയുണ്ടെന്ന വ്യാജ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത കോഴിക്കോട് നല്ലളം സ്വദേശിയായ യുവതിക്ക് ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായി. സമാനമായ തട്ടിപ്പിൽ മറ്റൊരു നല്ലളം സ്വദേശിക്ക് 30,000 രൂപയും നഷ്ടപ്പെട്ടു. രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix