Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമലയിൽ സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകി ജീവനക്കാരുടെ സംഘടന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല പമ്പയിൽ സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നും വെർച്വൽ ക്യൂ ബുക്കിങ്ങിലെ സമയപരിധിയിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് രംഗത്ത്. ആവശ്യങ്ങൾ ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകി.

ഭക്തർ ബുക്ക് ചെയ്തിട്ടും ദർശനത്തിന് എത്താത്തതിന്റെ കാരണം പരിശോധിക്കണമെന്നും ബുക്കിങ് സംവിധാനത്തിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സമയനിയന്ത്രണങ്ങളും യാത്രാ ബുദ്ധിമുട്ടുകളും ഭക്തരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടോയെന്നും പരിശോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

അതേസമയം, ജനുവരി ഒമ്പതുവരെയുള്ള എല്ലാ ദിവസത്തെയും വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായിട്ടും ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിൽ അസ്വാഭാവികതയുണ്ടോയെന്ന് പരിശോധിക്കാൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.

ഏജൻസികൾ കൂട്ടത്തോടെ വെർച്വൽ ക്യൂ ബുക്കിങ് നടത്തിയ ശേഷം തീർത്ഥാടകർ എത്താത്തതാണോ എന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ ആധാർ കാർഡ് ഉപയോഗിച്ചാണ് ബുക്കിങ് നടത്തുന്നതെന്നും കൂട്ടത്തോടെ ബുക്കിങ് നടത്തുന്നത് പ്രായോഗികമല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. തിരക്ക് കണക്കിലെടുത്ത് ബുക്ക് ചെയ്തവർ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതാകാമെന്നാണ് വിലയിരുത്തൽ.

അതിനിടെ, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വ്യാഴാഴ്ച തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായി. ഏകദേശം 46,000 പേരാണ് വ്യാഴാഴ്ച ദർശനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ അഞ്ചുമുതൽ ആറുമണിവരെ മാത്രം 15,000ത്തോളം തീർത്ഥാടകർ പമ്പയിൽ നിന്ന് മല ചവിട്ടി. നിലവിൽ പ്രതിദിനം 66,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 14,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയും ദർശനം നടത്താനാണ് അനുമതിയുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix