Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ റദ്ദാക്കിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ റദ്ദാക്കിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. പരീക്ഷ നടത്താൻ ദേശീയ അധ്യാപക പരിഷത്തിന് (എൻടിയു) ഹൈക്കോടതി അനുമതി നൽകി. എന്നാൽ പരീക്ഷാഫലം പ്രഖ്യാപിക്കരുതെന്നും സംസ്ഥാനതല പരീക്ഷ നടത്തരുതെന്നും കോടതി നിർദേശിച്ചു. പരീക്ഷ നടത്താനുള്ള അനുമതി സർക്കാർ ഏകപക്ഷീയമായി പിൻവലിച്ചെന്നായിരുന്നു എൻടിയുവിന്റെ വാദം.

പരീക്ഷ നടത്തിപ്പിനുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചതിനെതിരെയാണ് ദേശീയ അധ്യാപക പരിഷത്ത് ഹൈക്കോടതിയെ സമീപിച്ചത്. ബാലഗോകുലത്തിന്റെ മാസികയായ മയിൽപ്പീലിയും എൻടിയുവും സംയുക്തമായാണ് ‘യങ് സ്കോളർ എക്സാം 2026’ എന്ന പേരിൽ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ സർക്കാരിന്റെ അനുമതി തേടിയത്.

ഒക്ടോബർ 12ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ പരീക്ഷ നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ വിദ്യാഭ്യാസ മന്ത്രി അറിയാതെയാണ് അനുമതി നൽകിയതെന്ന വിവരം പുറത്തുവന്നതോടെ സംഭവം വിവാദമായി. തുടർന്ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പരീക്ഷയ്ക്കുള്ള അനുമതി റദ്ദാക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തു.

ഉദ്യോഗസ്ഥതലത്തിലെ പിഴവിനെ തുടർന്നാണ് പരീക്ഷ നടത്താൻ അനുമതി നൽകിയതെന്നായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ നോട്ടീസോ വിശദീകരണം തേടലോ ഇല്ലാതെയാണ് അനുമതി പിൻവലിച്ചതെന്ന് എൻടിയു കോടതിയിൽ വാദിച്ചു. പരാതി ഉയർന്നതിനെ തുടർന്നാണ് അനുമതി റദ്ദാക്കിയതെന്ന് സർക്കാർ വിശദീകരിച്ചു.

ആദ്യം പരീക്ഷ നടത്താൻ അനുമതി നൽകിയതല്ലേയെന്ന് ചോദിച്ച ഹൈക്കോടതി, പരീക്ഷ നടത്താൻ എൻടിയുവിന് അനുമതി നൽകുകയായിരുന്നു. എന്നാൽ ഫലം പ്രസിദ്ധീകരിക്കരുതെന്നും സംസ്ഥാനതല പരീക്ഷ നടത്തരുതെന്നും കോടതി പ്രത്യേകം നിർദേശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix