Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം; അമ്മയ്ക്കും സഹോദരനും പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. തൃശൂർ കല്ലൂർ പുല്ലുത്തിയിൽ യൂത്ത് കോൺഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ റിന്റോയ്ക്കും അമ്മയ്ക്കും സഹോദരനും പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കഞ്ചാവ് വിൽപ്പനയെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചതിന്റെ പ്രതികാരമായാണ് സംഘം ആക്രമണം നടത്തിയതെന്നാണ് ആരോപണം. കുറച്ചുനാൾ മുമ്പ് പ്രദേശത്ത് നടന്ന കഞ്ചാവ് വിൽപ്പനയെക്കുറിച്ച് റിന്റോ പൊലീസിന് വിവരം നൽകിയിരുന്നു. ഇതിൽ പ്രകോപിതരായാണ് സംഘം വീട്ടിലെത്തി ആക്രമണം നടത്തിയതെന്നാണ് പരാതി.

ഓട്ടോറിക്ഷയിലും ബൈക്കിലുമായാണ് അക്രമിസംഘം എത്തിയതെന്ന് റിന്റോ പറഞ്ഞു. ആയുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സംഘം ആദ്യം അമ്മയെ ആക്രമിച്ചു. ബഹളം കേട്ടെത്തിയ സഹോദരനെയും മർദിച്ചു. പ്രായമായ അമ്മയെയും മക്കളെയും സംഘം ആക്രമിച്ചതായും റിന്റോ ആരോപിച്ചു.

ആക്രമണത്തിന് ശേഷം പ്രതികൾ വാഹനങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എന്നാൽ സംഘത്തിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് റിന്റോ ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix