Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം: ജി സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മുഖ്യമന്ത്രിയെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിക്കണമെന്നും കഴിവില്ലാത്ത മന്ത്രിമാരുണ്ടെങ്കിൽ അവരെ മാറ്റണമെന്നും ജി. സുധാകരൻ എംഎൽഎ. മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുന്ന ഒരു മന്ത്രിയും മന്ത്രിക്കസേരയിൽ തുടരാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയവരാണ് മന്ത്രിമാരാകുന്നത്. എന്നാൽ അതേ മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി പരസ്യ പ്രസ്താവന നടത്തുന്നത് ശരിയല്ല. അത്തരമൊരു മന്ത്രിയെ പുറത്താക്കുകയാണ് വേണ്ടത്. രാഷ്ട്രീയമായ പല കാര്യങ്ങളും പരിഗണിക്കേണ്ടതിനാലാണ് മുഖ്യമന്ത്രി അതിന് തയ്യാറാകാത്തതെന്നും സുധാകരൻ വിമർശിച്ചു.

പാർലമെന്റിൽ പോയവർക്ക് സംസ്ഥാന സർക്കാരിൽ മന്ത്രിയാകണമെന്ന ആവശ്യം ഉന്നയിക്കുന്നത് എവിടെയും കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിസഭയെക്കാൾ ഉയർന്ന പദവിയാണ് പാർലമെന്റ് അംഗത്വമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ജി. സുധാകരൻ വിമർശനം ഉന്നയിച്ചു. ആലപ്പുഴ ബീച്ചിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ സുരേഷ് ഗോപി സന്ദർശനവിവരം തന്നെ അറിയിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. തന്റെ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് ആലപ്പുഴ ബീച്ചെന്നും തന്നെ അറിയിക്കാതെ അവിടം സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നുവെന്നും സുധാകരൻ ചോദിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix