ധാക്ക: ഏഷ്യാകപ്പ് ബ്ലൈൻഡ് ക്രിക്കറ്റ് കിരീടം നേടിയ പാകിസ്താൻ ടീമിന്റെ ആഘോഷം വിവാദത്തിൽ. വിമാനം വെടിവെച്ചിടുന്നതിന് സമാനമായ ആംഗ്യവും 6-0 എന്ന സൂചനയും താരങ്ങൾ ആഘോഷത്തിനിടെ പ്രകടിപ്പിച്ചു. മഴമൂലം ഫൈനൽ മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന് മികച്ച നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താനെ ജേതാക്കളായി പ്രഖ്യാപിച്ചത്. സംയുക്ത ജേതാക്കളാക്കണമെന്ന നിലപാടിലായിരുന്ന ഇന്ത്യൻ ടീം തീരുമാനത്തിൽ പ്രതിഷേധിച്ച് സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചു.


