Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എം.ജി സർവകലാശാല വി.സിക്കെതിരെ ഗവർണർക്ക് പരാതി നൽകി സിൻഡിക്കേറ്റ് അംഗങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂദിനെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗങ്ങൾ. സർവകലാശാല ചാൻസലറും ഗവർണറുമായ ഓംപ്രകാശ് മാഥൂറിനാണ് അംഗങ്ങൾ പരാതി നൽകിയത്. കഴിഞ്ഞ ദിവസം പരീക്ഷാഭവനിൽ വൈസ് ചാൻസലർ മിന്നൽ പരിശോധന നടത്തുകയും മാർക്ക് ലിസ്റ്റുകളുടെ കൗണ്ടർഫോയിലുകൾ കൊണ്ടുപോകുകയും ചെയ്തെന്നാണ് പരാതി.

സാധാരണയായി കൗണ്ടർഫോയിലുകളുടെ പകർപ്പുകളാണ് പരിശോധനയ്ക്കായി എടുക്കാറുള്ളത്. എന്നാൽ വൈസ് ചാൻസലർ ഒറിജിനൽ രേഖകൾ തന്നെ കൊണ്ടുപോയെന്നാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം. സർവകലാശാല നിയമത്തിനും പരീക്ഷാ മാനുവലിനും വിരുദ്ധമായ നടപടിയാണിതെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ വൈസ് ചാൻസലർ പുറത്തിറക്കിയ മാധ്യമ നിയന്ത്രണ ഉത്തരവിനെതിരെയും സിൻഡിക്കേറ്റ് അംഗങ്ങൾ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതിയുമായി സിൻഡിക്കേറ്റ് അംഗങ്ങൾ മുന്നോട്ടുവന്നത്. ഇതോടെ സർവകലാശാലയിലെ തർക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix