Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 70 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഒൻപത് വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റൂർ വില്ലേജിലെ ശ്രീനാരായണപുരം ദേശത്ത് ഞെക്കാട് ജെ.എസ്. മന്ദിരത്തിൽ ജയൻ മകൻ ജെയിൻ (28) ആണ് ശിക്ഷിക്കപ്പെട്ടത്. വർക്കല അതിവേഗ പോക്സോ കോടതി ജഡ്ജി സിനി എസ്.ആർ. ആണ് ശിക്ഷ വിധിച്ചത്.

കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടി യു.കെ.ജിയിൽ പഠിച്ചിരുന്ന കാലം മുതൽ പീഡനത്തിനിരയായ കേസിലാണ് കോടതി വിധി. പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

പോക്സോ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം 50 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, 12-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 50,000 രൂപ പിഴയും, 450-ാം വകുപ്പ് പ്രകാരം ഏഴ് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ അധിക തടവും അനുഭവിക്കണം.

പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. കുട്ടിക്ക് കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോടും നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്.

കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായിരുന്ന വി.സി. വിനോദ്കുമാർ, രാജേഷ് എം. എന്നിവരാണ് കേസെടുത്തത്. തുടർന്ന് പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന അനൂപ് ആർ. ചന്ദ്രനും ഫറോസ് ഐ.യും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. സി.പി.ഒ പ്രിയ ജി.വി. പ്രോസിക്യൂഷനെ സഹായിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix