Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമലയിൽ തീർഥാടകർ കുറയാൻ മാസ് ബുക്കിങ് കാരണമോ? വെർച്വൽ ക്യൂ തട്ടിപ്പ് സംശയം; ഐപി വിലാസങ്ങൾ പരിശോധിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് നടത്തിയിട്ടും തീർഥാടകർ ദർശനത്തിന് എത്താത്തതിനു പിന്നിൽ വ്യാപകമായ വ്യാജ ബുക്കിങ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നു. ഇതിനായി വെർച്വൽ ക്യൂ ബുക്കിങ് വെബ്സൈറ്റിലെ ഐപി വിലാസങ്ങൾ പരിശോധിക്കാൻ അധികൃതർ നടപടി തുടങ്ങി.ട്രാവൽ ഏജൻസികൾ പഴയ സാങ്കേതികവിദ്യയിലുള്ള ബുക്കിങ് സംവിധാനത്തിലെ പഴുതുകൾ ദുരുപയോഗം ചെയ്ത് കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്തെന്നാണ് സംശയം. പിന്നീട് യഥാർഥ തീർഥാടകർക്ക് ബുക്കിങ് നൽകുന്നതിനായി ചില ബുക്കിങ്ങുകൾ റദ്ദാക്കിയതായും ആരോപണമുണ്ട്. ആളുകളെ ലഭിക്കാത്ത സമയങ്ങളിലെ ബുക്കിങ് റദ്ദാക്കാതെ നിലനിർത്തിയതോടെ ദർശന സ്ലോട്ടുകൾ പാഴായെന്നാണ് വിലയിരുത്തൽ.

ഒരു ദിവസം വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവയിലൂടെ 80,000 പേർക്കാണ് നിലവിൽ ദർശന സൗകര്യം. ഇതിൽ 66,000 വെർച്വൽ ക്യൂ ബുക്കിങ്ങുകളാണ്. കോടതി നിർദേശപ്രകാരം പരമാവധി 90,000 പേരെ അനുവദിക്കാനുള്ള സാധ്യതയും ദേവസ്വം ബോർഡ് പരിഗണിക്കുന്നുണ്ട്.

സ്പോട്ട് ബുക്കിങ്ങിലും നിയന്ത്രണം
നിലയ്ക്കൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ പുലർച്ചെ 3 മുതൽ രാവിലെ 10.30 വരെ മാത്രമാണ് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. ദിവസേന 10,000 പേർക്കായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ എത്താത്ത സാഹചര്യത്തിൽ ആ സ്ലോട്ടുകൾ ഉപയോഗിക്കാനാകാത്തതും തീർഥാടകരുടെ യാത്രയെ ബാധിക്കുന്നുണ്ട്.

അധിക സ്ലോട്ടുകളിലും നിയന്ത്രണം
അധികമായി അനുവദിച്ച 5,000 വെർച്വൽ ക്യൂ സ്ലോട്ടുകൾ നവംബർ 23 മുതൽ 25 വരെ പ്രതിദിനം 1,000 വീതമാണ് തുറക്കുന്നത്. കൂട്ടത്തോടെ ബുക്കിങ് നടക്കുന്നത് തടയാനാണ് നിയന്ത്രണം. അതേസമയം, സ്ലോട്ടുകൾ തുറക്കുന്ന സമയത്തെക്കുറിച്ചുള്ള വിവരങ്ങൾ ചിലർക്ക് മുൻകൂട്ടി ലഭിക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
തീർഥാടകരുടെ വരവ് കുറഞ്ഞതിന്റെ യഥാർഥ കാരണം കണ്ടെത്താൻ ദേവസ്വം, റവന്യൂ, പൊലീസ് അധികൃതർ അന്വേഷണം നടത്തുകയാണ്. ഐപി വിലാസ പരിശോധനയിൽ ബുക്കിങ് ക്രമക്കേടുകൾ സ്ഥിരീകരിക്കപ്പെടുമോയെന്നാണ് ഇനി അറിയേണ്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix