ഉത്തർപ്രദേശ്: ജഡ്ജിക്ക് നൽകാൻ ഒരുക്കിയ ഗാർഡ് ഓഫ് ഓണർ അബദ്ധത്തിൽ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് നൽകി ഉത്തർപ്രദേശ് പൊലീസിന് പിഴവ്. സഹാറൻപൂരിലെത്തിയ ഒവൈസിക്കാണ് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകിയത്.ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദിനൊപ്പം ഒവൈസി എത്തിയപ്പോഴാണ് സംഭവം. ജഡ്ജിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്ന ഗാർഡ് ഓഫ് ഓണറാണ് ഒവൈസിക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിന്റെ നടപടിക്കെതിരെ ചർച്ചകൾ ഉയർന്നു. സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് വിവാദമായത്


