Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാർ തടഞ്ഞുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി; 45 ലക്ഷം രൂപ കവർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: ഗൂഡല്ലൂർ ചേരമ്പാടിക്ക് സമീപം കേരള അതിർത്തിയിൽ യുവാവിനെ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി 45 ലക്ഷം രൂപ കവർന്നതായി പരാതി. വയനാട് നായ്ക്കട്ടി സ്വദേശി മുഹമ്മദ് ഷെരീഫാണ് കവർച്ചയ്ക്ക് ഇരയായത്.

കർണാടകയിൽ നിന്ന് വയനാട്ടിലേക്ക് കാറിൽ വരികയായിരുന്നു മുഹമ്മദ് ഷെരീഫ്. വൈകുന്നേരത്തോടെ പിന്നാലെയെത്തിയ സംഘം ഇയാളുടെ കാർ തടഞ്ഞുനിർത്തി വാഹനമടക്കം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് കേരള-തമിഴ്നാട് അതിർത്തിയിലെ ചേരമ്പാടി പൊലീസ് സംഘം കവർച്ചക്കാരെ പിന്തുടർന്നു. പൊലീസ് വാഹനം പിന്നാലെയെത്തുന്നത് കണ്ടതോടെ സംഘം കാറും മുഹമ്മദ് ഷെരീഫിനെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

ഷെരീഫിന്റെ കാറിന്റെ അടിഭാഗത്തുള്ള രഹസ്യ അറയിൽ 1.14 കോടി രൂപ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിൽനിന്ന് 45 ലക്ഷം രൂപയാണ് അജ്ഞാതസംഘം കവർന്നത്. മുഹമ്മദ് ഷെരീഫും കബീർ എന്നയാളും ചേർന്ന് കർണാടകയിൽനിന്ന് സ്വർണം വാങ്ങി പണമാക്കി മാറ്റുന്ന ജോലിയാണ് ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കവർച്ചയിൽ ഉൾപ്പെട്ട സംഘത്തെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix