Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റേഷൻകട ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടവയൽ പാതിരിയമ്പം കൊല്ലകോണത്ത് കെ.ആർ. ഷിജു (44) ആണ് അറസ്റ്റിലായത്. കേണിച്ചിറ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ. സിൻഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച ഇയാളെ പിടികൂടിയത്.

നേരത്തെ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും ഷിജു പ്രതിയാണ്. 2026 നവംബർ 20ന് വൈകിട്ടായിരുന്നു സംഭവം. നടവയൽ റേഷൻകടയ്ക്ക് സമീപം ഷിജുവും മറ്റൊരാളും മദ്യലഹരിയിൽ തർക്കിക്കുന്നത് കണ്ട ജീവനക്കാരൻ അവിടെനിന്ന് മാറാൻ ആവശ്യപ്പെട്ടു.

ഇതിൽ പ്രകോപിതനായ ഷിജു ജീവനക്കാരനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം മടങ്ങിപ്പോയി. പിന്നീട് കത്തിയുമായി തിരിച്ചെത്തിയ ഇയാൾ റേഷൻകടയുടെ വരാന്തയിൽ കയറി ജീവനക്കാരനെ തടഞ്ഞുനിർത്തി പുറത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ജീവനക്കാരൻ ഒഴിഞ്ഞു മാറിയതിനാൽ വലിയ അപകടം ഒഴിവായി. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix