Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു ധാരണയുമില്ലാത്ത എംഎൽഎയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്‍റെ ദുരന്തം: ഇ.പി. ജയരാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവാദങ്ങളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വൈസ് ചാൻസലർക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഒരു ധാരണയുമില്ലാത്ത എംഎൽഎയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്റെ ദുരന്തമാണ് കാലടി സർവകലാശാല നേരിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പക്വതയില്ലാത്ത ഒരാളെ രണ്ടും മൂന്നും തവണ എംഎൽഎയായി തെരഞ്ഞെടുത്തതിന്റെ പാപമാണ് കാലടിയിലെ ജനങ്ങൾ അനുഭവിക്കുന്നതെന്നും ജയരാജൻ പരിഹസിച്ചു. മുഖ്യമന്ത്രി പറഞ്ഞാൽ റോജി എം. ജോൺ അനുസരിക്കാൻ സാധ്യതയില്ലെന്നും മന്ത്രിമാർ വ്യത്യസ്ത വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കാബിനറ്റ് യോഗത്തിന് മുമ്പ് ഗ്രൂപ്പ് യോഗങ്ങൾ നടക്കുന്നു. ഓരോ മന്ത്രിയും ഓരോ പ്രസ്താവനകളാണ് നടത്തുന്നത്. സർക്കാരിന് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ബാധ്യതയുണ്ടെന്നും ജയരാജൻ പറഞ്ഞു.

കാലടി സർവകലാശാല വൈസ് ചാൻസലർക്കെതിരെയും അദ്ദേഹം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. സർവകലാശാലയിൽ പഠിക്കുന്നത് പുതുതലമുറയാണെന്നും വിദ്യാർഥികളുടെ സാഹചര്യങ്ങൾ വിസി മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നതിന്റെ മഹത്വം വിസി തിരിച്ചറിയണം. കഴിവുകെട്ട വിസിയാണ് സർവകലാശാലയിലുള്ളതെന്നും രാഷ്ട്രീയ പിന്തുണ മാത്രമാണ് വിസിക്കുള്ളതെന്നും അത് ആർഎസ്എസ് പിന്തുണയാണെന്നും ജയരാജൻ ആരോപിച്ചു.

പിഎച്ച്ഡി ബിരുദം മാത്രമല്ല, പ്രായോഗിക ബുദ്ധിയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ നിരാഹാര സമരം നടത്തുന്നതിനെക്കുറിച്ചും ജയരാജൻ പരാമർശിച്ചു. മൂന്ന് മക്കളുടെ അമ്മയായ വിസിക്ക് കുട്ടികൾ നിരാഹാരം കിടക്കുന്നത് കാണാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. എല്ലാ സ്ഥാനങ്ങളും എല്ലാക്കാലത്തും ഉണ്ടാകില്ലെന്ന് മന്ത്രിയും വിസിയും മനസ്സിലാക്കണമെന്നും കൂട്ടിച്ചേർത്തു.

കാലടി സർവകലാശാലയിലെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് സമീപത്താണ് സർവകലാശാലയെന്നും പ്രശ്നപരിഹാരത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ. കരുണാകരനെ പരാമർശിച്ചും ജയരാജൻ വിമർശനം ഉന്നയിച്ചു. അങ്കമാലിയിലെ സഹോദരങ്ങളെ ഇപ്പോഴും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അവർക്കു കൈയബദ്ധം പറ്റിയതാണെന്നും അദ്ദേഹം പരിഹസിച്ചു.

കാലടി സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധവും ഭരണപരമായ വിവാദങ്ങളും തുടരുന്നതിനിടെയാണ് ഇ.പി. ജയരാജന്റെ പരസ്യ പ്രതികരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix