എസ്എന്‍ ഓപ്പണ്‍ സര്‍വകലാശാല സ്വന്തം കെട്ടിടത്തിലേക്ക്; 90 കോടി രൂപ അനുവദിച്ചു
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. സർവകലാശാലയ്ക്കായി അത്യാധുനിക അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമിക്കുന്നതിന് 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്കായി 16,864 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നാലുനില സമുച്ചയമാണ് നിർമിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ഫയർ സേഫ്റ്റി, ജലവിതരണ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ പദ്ധതിയിൽ […]
Read more


