Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന പ്രഖ്യാപനം നടക്കില്ല: റോജി എം ജോൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാർ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന പ്രഖ്യാപനം നിലവില്‍ നടപ്പിലാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ . “അവസാന ബജറ്റില്‍ എന്ത് വേണമെങ്കിലും പറഞ്ഞുപോകാമല്ലോ. കേരളത്തില്‍ ഒരു സര്‍ക്കാരും ചെയ്യാത്ത ഗിമ്മിക്കാണ് അത്” എന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വിവരണത്തില്‍ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പുതിയ സര്‍ക്കാര്‍ സ്വന്തം കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും റോജി എം. ജോണ്‍ പറഞ്ഞു.

സ്പൂള്‍ വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ നല്‍കാനുള്ള യുഡിഎഫ് വാഗ്ദാനവും പൂർണമായി നടപ്പിലാക്കുമെന്നും, അതിന്റെ തയ്യാറെടുപ്പുകള്‍ വകുപ്പ് തലത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സര്‍വകലാശാലകളില്‍ കാവിവല്‍ക്കരണം അനുവദിക്കില്ലെന്നും, ചാന്‍സിലറുടെ ഇടപെടല്‍ എല്‍ഡിഎഫ് കാലത്ത് തുടങ്ങിയതാണ് എന്നും റോജി എം. ജോണ്‍ അഭിപ്രായപ്പെട്ടു.

Advertisement
WhiteswanTV Footer