തിരുവനന്തപുരം: കീം പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
മുന്‍പ് ജൂൺ 22ന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാൽ സിബിഎസ്ഇ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് മാർക്കുകൾ ചേർക്കുന്നതിനായി കൂടുതൽ സമയം ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിനെ തുടർന്ന് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ഇതോടെയാണ് ഫലം പ്രഖ്യാപനം നാളെ നടത്താൻ തീരുമാനിച്ചത്. പരീക്ഷാഫലം സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.






