Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെ.എ.എസിൽ സമഗ്രമാറ്റത്തിന് സർക്കാർ; തസ്തികകൾ നിശ്ചയിക്കുന്നത് ഇനി സർക്കാർ ആവശ്യാനുസരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) സമഗ്രമായ മാറ്റങ്ങൾ നിർദേശിച്ച് സർക്കാർ കരട് നയം പുറത്തിറക്കി. 29 വകുപ്പുകളിലെ നിശ്ചിത തസ്തികകൾ കെ.എ.എസിനായി മാറ്റിവെക്കുന്ന നിലവിലെ രീതിയിൽ മാറ്റം വരുത്താനാണ് നിർദേശം. പകരം, സർക്കാർ ആവശ്യാനുസരണം തസ്തികകൾ തീരുമാനിക്കും. സ്ഥാനക്കയറ്റത്തിലും ശമ്പള പരിഷ്‌കരണത്തിലും നിർദേശിച്ച മാറ്റങ്ങൾ കെ.എ.എസിന്റെ ആകർഷണം കുറയ്ക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ.

നിശ്ചിത ശതമാനം തസ്തികകൾ മാറ്റിവെക്കുന്ന രീതി ഒഴിവാകുന്നതോടെ കെ.എ.എസിൽ എത്ര ഒഴിവുകൾ ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതയില്ലാതാകും. ഓരോ വർഷമോ രണ്ടോ മൂന്നോ വർഷം കൂടുമ്പോഴോ സ്ഥിരമായി നിയമന നടപടികൾ നടക്കുമെന്ന പ്രതീക്ഷയ്ക്കും ഇതോടെ മങ്ങലേൽക്കാം. നിലവിൽ എട്ട് വർഷം സർവീസ് പൂർത്തിയാകുമ്പോൾ സ്ഥാനക്കയറ്റം ലഭിക്കുന്ന രീതിയിലും മാറ്റങ്ങൾ വരുമെന്നാണ് വിവരം.

കെ.എ.എസ് രൂപീകരിച്ചപ്പോൾ മാറ്റിവെച്ച തസ്തികകളിലെ ഏറ്റവും ഉയർന്ന പദവിയായ അണ്ടർ സെക്രട്ടറി തസ്തികയുടെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് കെ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പളം നിശ്ചയിച്ചിരുന്നത്. എന്നാൽ, പുതിയ കരട് നയപ്രകാരം സർക്കാർ ശമ്പള പരിഷ്‌കരണങ്ങൾക്കും നയങ്ങൾക്കും അനുസരിച്ചായിരിക്കും ശമ്പളം നിശ്ചയിക്കുക. ഉയർന്ന ശമ്പള പരിധി ഉൾപ്പെടെയുള്ള കാര്യങ്ങളിലും മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്.

രണ്ടാം ഘട്ട പരീക്ഷ പൂർത്തിയാക്കിയവരുടെ നിയമനത്തിന് മുൻപായാണ് സർക്കാർ കരട് ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ ശമ്പളം ലഭിക്കുമോ, പ്രതീക്ഷിച്ച രീതിയിലുള്ള സ്ഥാനക്കയറ്റം ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ കെ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലും ഉദ്യോഗാർഥികൾക്കിടയിലും ആശങ്ക നിലനിൽക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix