Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രണ്ട് വർഷത്തെ രഹസ്യ നീക്കം; ലക്ഷ്യം അത്യാധുനിക എഐ ചിപ്പുകൾ! യുഎസ് നിയന്ത്രണങ്ങൾ മറികടക്കാൻ ചൈന ചാരപ്രവർത്തനം നടത്തിയെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെയ്ജിങ്: അമേരിക്ക ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചിപ്പുകൾ സ്വന്തമാക്കാൻ ചൈനയുടെ രഹസ്യാന്വേഷണ വിഭാഗം രണ്ട് വർഷത്തിലേറെയായി രഹസ്യ നീക്കം നടത്തിയിരുന്നതായി റിപ്പോർട്ട്. ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം (MSS) പ്രത്യേക സംഘത്തെ നിയോഗിച്ചാണ് നീക്കം നടത്തിയതെന്നാണ് ന്യൂയോർക്ക്.അമേരിക്കയും സഖ്യകക്ഷികളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് നിയന്ത്രിച്ചിട്ടുള്ള അത്യാധുനിക സെമികണ്ടക്ടർ ചിപ്പുകൾ ചൈനീസ് കമ്പനികൾക്ക് ലഭ്യമാക്കുകയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി ചിപ്പുകൾ വാങ്ങാനും രഹസ്യമായി ചൈനയിലെത്തിക്കാനും കമ്പനികൾക്ക് സഹായം നൽകിയതായും ആഗോള സെമികണ്ടക്ടർ വിപണിയെയും വിതരണ ശൃംഖലയെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായും പറയുന്നു.

സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രി ചെൻയിഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രത്യേക സംഘം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ചൈനയുടെ സാങ്കേതിക സ്വയംപര്യാപ്തത ഉറപ്പാക്കാനും അമേരിക്കയുടെ നിയന്ത്രണങ്ങളെ മറികടക്കാനുമുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്.


എൻവിഡിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയെന്ന ആരോപണവും സംഭവത്തിൽ ഉയർന്നിട്ടുണ്ട്. സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് എന്ന ഡാറ്റാ സെന്റർ കമ്പനിയെയും അതിന്റെ സ്ഥാപകയുമായി ബന്ധപ്പെട്ട ഇടപാടുകളെയും അമേരിക്കൻ അധികൃതർ പരിശോധിക്കുന്നുണ്ട്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ ചൈന നിഷേധിച്ചിട്ടുണ്ട്.

ആഗോള എഐ സാങ്കേതിക വിദ്യാരംഗത്തെ ആധിപത്യത്തിനായുള്ള അമേരിക്ക-ചൈന മത്സരം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് പുതിയ വെളിപ്പെടുത്തലുകൾ വിലയിരുത്തപ്പെടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix