Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി സൈബർ തട്ടിപ്പ്; 18കാരൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ബാങ്ക് അക്കൗണ്ടുകൾ കമ്മീഷൻ വ്യവസ്ഥയിൽ വാടകയ്ക്ക് നൽകി ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് സഹായം നൽകിയ 18കാരനെ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങരംകുളത്തും സമീപപ്രദേശങ്ങളിലുമുള്ള നിരവധി വിദ്യാർഥികൾ സൈബർ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടതായാണ് വിവരം. പത്തിലധികം കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വിദ്യാർഥികളുടെ സുഹൃത്തും ചിലരുടെ ബന്ധുവുമായ യുവാവാണ് ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ച് തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വാസത്തിലെടുത്ത് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ എത്തിക്കുകയായിരുന്നു രീതി. തുടർന്ന് അക്കൗണ്ട് ഉടമകൾക്ക് 5,000 മുതൽ 10,000 രൂപ വരെ കമ്മീഷൻ നൽകി പണം പിൻവലിച്ച് വാങ്ങും.

തട്ടിപ്പിലൂടെ ലഭിച്ച പണമാണെന്ന് അറിയാതെയാണ് പലരും സ്വന്തം അക്കൗണ്ടുകൾ കൈമാറിയതും പണം പിൻവലിച്ച് നൽകിയതും. എന്നാൽ പിന്നീട് ഈ ഇടപാടുകൾ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയതോടെ അക്കൗണ്ട് ഉടമകളും കേസുകളിൽ പ്രതികളായി. ഇതോടെ നിരവധി വിദ്യാർഥികളുടെ പഠനവും ഭാവിയും പ്രതിസന്ധിയിലായിരിക്കുകയാണ്.

സൈബർ തട്ടിപ്പ് കേസുകളിൽ പ്രതികളാകുന്നത് വിദേശയാത്രകൾക്കും സർക്കാർ ജോലികൾക്കായുള്ള പരീക്ഷകൾക്കും തടസ്സമാകാനുള്ള സാധ്യതയുമുണ്ട്. ചെറിയ കമ്മീഷൻ പ്രതീക്ഷിച്ച് അക്കൗണ്ട് കൈമാറിയ വിദ്യാർഥികൾ ഗുരുതരമായ നിയമക്കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്.

തട്ടിപ്പ് പണത്തിന്റെ ഉറവിടം രാജസ്ഥാനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അവിടുത്തെ പൊലീസ് സംഘം ചങ്ങരംകുളത്തെത്തി അന്വേഷണം നടത്തിയത്. സംശയമുള്ളവരെ ചോദ്യം ചെയ്തതിന് പിന്നാലെ ചങ്ങരംകുളം പൊലീസും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പണം കൈമാറിയ ശൃംഖലയിൽ മറ്റാരൊക്കെയുണ്ടെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

അതേസമയം, സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ആവശ്യപ്രകാരമാണെങ്കിലും സ്വന്തം ബാങ്ക് അക്കൗണ്ടുകൾ മറ്റുള്ളവരുടെ സാമ്പത്തിക ഇടപാടുകൾക്കായി വിട്ടുനൽകുന്നത് ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അക്കൗണ്ടിലൂടെ നടക്കുന്ന നിയമവിരുദ്ധ ഇടപാടുകളിൽ അക്കൗണ്ട് ഉടമയ്ക്കും നിയമപരമായ ഉത്തരവാദിത്വം നേരിടേണ്ടിവരാം.

ചെറിയ തുക കമ്മീഷനായി ലഭിക്കുമെന്ന വാഗ്ദാനത്തിൽ വീണ് ബാങ്ക് അക്കൗണ്ടുകൾ കൈമാറരുതെന്നും പ്രത്യേകിച്ച് വിദ്യാർഥികൾ ഇത്തരം ഇടപാടുകളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix