Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നീറ്റ്-യുജി പരീക്ഷയ്ക്ക് രണ്ട് രീതികൾ; ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ തിരഞ്ഞെടുക്കാൻ അവസരം നൽകിയേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അടുത്ത വർഷത്തെ നീറ്റ്-യുജി പരീക്ഷയിൽ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), പേപ്പർ-പെൻ പരീക്ഷ എന്നീ രണ്ട് രീതികളിൽ ഒന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകിയേക്കും. ഓൺലൈൻ പരീക്ഷാ രീതിയിലേക്ക് മാറുമ്പോൾ എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഈ നിർദേശം പരിഗണിക്കുന്നത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി പ്രിന്റ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതുവരെ ഓഫ്‌ലൈൻ രീതിയിലാണ് നീറ്റ് പരീക്ഷ നടത്തിയിരുന്നത്. അടുത്ത വർഷം തന്നെ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് മാറുന്നത് പരമ്പരാഗത രീതിയിൽ തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പരീക്ഷാ രീതി തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നത് പരിഗണിക്കുന്നത്.

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന എല്ലാ മത്സരപരീക്ഷകളും ഭാവിയിൽ ഓൺലൈൻ രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

മത്സരപരീക്ഷാ പരിഷ്കരണത്തിനായി നന്ദൻ നിലേകനി അധ്യക്ഷനായ ഉന്നതതല സമിതിയും രണ്ട് പരീക്ഷാ രീതികൾ തിരഞ്ഞെടുക്കാനുള്ള അവസരത്തെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ട്. ജെഇഇ മെയിൻ പരീക്ഷയിലും സമാനമായ രീതിയാണ് നേരത്തെ പിന്തുടർന്നത്. 2011ൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഓപ്ഷനായി അവതരിപ്പിച്ചെങ്കിലും ഓഫ്‌ലൈൻ രീതിയും തുടർന്നു. 2019 ജനുവരിയിലാണ് ജെഇഇ മെയിൻ പൂർണമായും ഓൺലൈൻ പരീക്ഷാ രീതിയിലേക്ക് മാറിയത്.

2026ലെ നീറ്റ്-യുജിക്ക് 22.79 ലക്ഷം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഏകദേശം 20 ലക്ഷം പേർ 13 ഭാഷകളിലായി 5,400ലധികം പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതി. ഇത്രയധികം വിദ്യാർഥികളെ ഉൾപ്പെടുത്തി ഓഫ്‌ലൈൻ പരീക്ഷ നടത്തുന്നതിന് ചോദ്യപേപ്പർ അച്ചടി, സുരക്ഷിതമായ പാക്കറ്റുകളിൽ വിവിധ കേന്ദ്രങ്ങളിലെത്തിക്കൽ തുടങ്ങിയവയ്ക്ക് വലിയ ക്രമീകരണങ്ങൾ ആവശ്യമാണ്. പേപ്പർ ചോർച്ചയ്ക്കുള്ള സാധ്യതകളും ഇത്തരം സംവിധാനങ്ങളിൽ നിലനിൽക്കുന്നു.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് മാറുന്നതിലൂടെ ഇത്തരം സുരക്ഷാ വെല്ലുവിളികൾ കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പരീക്ഷാ നടത്തിപ്പ് കൂടുതൽ കാര്യക്ഷമവും വിദ്യാർഥികൾക്ക് സൗകര്യപ്രദവുമാക്കാനും ഓൺലൈൻ രീതി സഹായിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഓൺലൈൻ പരീക്ഷകൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ രാജ്യവ്യാപകമായി വികസിപ്പിക്കുന്നതിനും നിക്ഷേപം വർധിപ്പിക്കുന്നതിനും നന്ദൻ നിലേകനി അധ്യക്ഷനായ സമിതി ഊന്നൽ നൽകുന്നുണ്ട്. എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു ഡിജിറ്റൽ പരീക്ഷാ കേന്ദ്രമെങ്കിലും സ്ഥാപിക്കാനാണ് എൻടിഎ ലക്ഷ്യമിടുന്നത്. പുതിയ കേന്ദ്രങ്ങളിൽ കുറഞ്ഞത് 285 പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഉണ്ടായിരിക്കണമെന്നാണ് നിർദേശം.

സർക്കാർ, എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ ഐഐടികൾ, എൻഐടികൾ, ഐഐഎമ്മുകൾ, ഐഐഎസ്ഇആറുകൾ, എയിംസ്, ഐടിഐകൾ എന്നിവയെയും പരീക്ഷാ കേന്ദ്രങ്ങളാക്കുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളുടെ സുരക്ഷയും നിലവാരവും ഉറപ്പാക്കാൻ സർട്ടിഫിക്കേഷൻ, പരിശോധന, ഓഡിറ്റ് എന്നിവ ഉൾപ്പെടുന്ന സംവിധാനവും സമിതി തയ്യാറാക്കുന്നുണ്ട്. പരീക്ഷയ്ക്ക് മുമ്പ് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിനും വർഷത്തിൽ രണ്ടുതവണയെങ്കിലും നിലവാരം വിലയിരുത്തുന്നതിനും നിർദേശമുണ്ട്.

എട്ട് സംസ്ഥാനങ്ങൾ സന്ദർശിച്ച് വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയ സമിതി 2027 ജനുവരിയിൽ കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമിതിയുടെ ശുപാർശകളും കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനവും അനുസരിച്ചായിരിക്കും പരീക്ഷാ രീതിയിലെ മാറ്റങ്ങൾ നടപ്പാക്കുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix