Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെ സി വേണുഗോപാലിനെതിരെ സൈബർ ആക്രമണം; 80 വ്യാജ അക്കൗണ്ടുകൾക്കെതിരെ വീണ്ടും പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോൺഗ്രസിലെ സൈബർ പോര് ശക്തമാകുന്നതിനിടെ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും പരാതി. 80 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ആക്രമണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പൊലീസ് മേധാവിക്ക് പരാതി നൽകി.

സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാണ് പരാതിയിലെ ആവശ്യം. കെ സി വേണുഗോപാലിനെ ലക്ഷ്യമിടുന്ന അക്കൗണ്ടുകൾ തമ്മിലുള്ള ബന്ധവും വ്യാജ പ്രചാരണത്തിന്റെ ഉറവിടവും കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട 80 അക്കൗണ്ടുകളുടെ വിവരങ്ങളും പൊലീസിന് കൈമാറി. ഇത്തരം അക്കൗണ്ടുകൾ നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെടണമെന്നും പരാതിയിൽ പറയുന്നു. നേരത്തെ നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിൽ ദീപ്തി മേരി വർഗീസ് വിമർശനം ഉന്നയിച്ചിരുന്നു. സമഗ്രമായ സൈബർ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

ഇതിനുമുമ്പ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോൺസൺ എബ്രഹാമും കെ സിക്കെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് ആക്ഷേപം. ഇതിന് പിന്നാലെയാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും പരാതി നൽകിയിരിക്കുന്നത്. കെ സി ഗ്രൂപ്പ് ആലോചിച്ച് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ പരാതിയെന്നാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix