Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല യുവതി പ്രവേശനം; വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസിന് മുമ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുമ്പ് ഉണ്ടാകുമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന. ക്നാനായ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. വിശാല ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് നാഗരത്ന.

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കുന്നതിനെ ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങൾ നേരത്തെ ജസ്റ്റിസ് നാഗരത്ന നടത്തിയിരുന്നു. വർഷങ്ങളായി ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന ആചാരങ്ങൾ തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പ്രഖ്യാപിക്കാനാകുമെന്ന ചോദ്യവും ചീഫ് ജസ്റ്റിസ് ഉയർത്തിയിരുന്നു.

അതേസമയം, ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ട്രാൻസ്ജെൻഡറായ അനുശ്രീയാണ് ഹർജി നൽകിയത്. തടസ്സങ്ങളില്ലാതെ ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുവദിക്കണമെന്നും ഇതിനായി ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നുമായിരുന്നു ആവശ്യം.

ഈ വർഷം താനടക്കം 15 പേർക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് അനുശ്രീ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഹർജി പരിഗണിക്കാൻ മദ്രാസ് ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് കോടതി ചോദിച്ചു. വ്യക്തിപരമായ പരാതിയുമായി എങ്ങനെയാണ് പൊതുതാൽപര്യ ഹർജി നൽകാനാകുകയെന്നും കോടതി നിരീക്ഷിച്ചു.

ശബരിമല സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഹൈക്കോടതിക്ക് മാത്രമേ വിഷയം പരിഗണിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. കേസിലെ എതിർകക്ഷികളെല്ലാം കേരളത്തിൽ നിന്നുള്ളവരാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ വിഷയത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഒരാൾ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നോട്ടീസ് അയച്ച കേസ് നിലവിൽ പരിഗണനയിലാണെന്നും അറിയിച്ചു.

ഇതോടെ ഹർജി പിൻവലിക്കാൻ ഹർജിക്കാരി തയ്യാറായി. തുടർന്ന് മദ്രാസ് ഹൈക്കോടതി ഹർജി തള്ളി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix