Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോഡ് റെഡ് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്; തകരാറുണ്ടായാൽ ഒരു മണിക്കൂറിനകം പരിഹരിക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: ആഗോളതലത്തിൽ 36 മണിക്കൂറോളം വിവിധ സേവനങ്ങൾ തടസ്സപ്പെട്ടതിന് പിന്നാലെ അടിയന്തര നടപടികളുമായി മൈക്രോസോഫ്റ്റ്. ഇത്തരം പ്രതിസന്ധികൾ നേരിടുന്നതിനുള്ള സംവിധാനങ്ങൾ പരിഷ്കരിക്കാൻ കമ്പനി ‘കോഡ് റെഡ്’ പ്രഖ്യാപിച്ചു. റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഭാവിയിൽ ഇത്തരം സേവന തടസ്സങ്ങൾ ആവർത്തിക്കാതിരിക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. മൈക്രോസോഫ്റ്റിന്റെ എൻജിനീയറിങ് സംവിധാനങ്ങളിലെയും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെയും പോരായ്മകൾ പരിഹരിക്കാനും നടപടി സഹായിക്കും.

നവംബർ 12, 13 തീയതികളിലുണ്ടായ സേവന തടസ്സം ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളെയും സ്വകാര്യ കമ്പനികളെയും ബാധിച്ചിരുന്നു. വിമാനക്കമ്പനികളുടെ ആശയവിനിമയ സംവിധാനങ്ങളെയും തടസ്സം ബാധിച്ചു.

മൈക്രോസോഫ്റ്റിന്റെ എക്സ്ചേഞ്ച് ഓൺലൈൻ, ഔട്ട്ലുക്ക്, ടീംസ്, കോപൈലറ്റ് എഐ അസിസ്റ്റന്റ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും തടസ്സപ്പെട്ടത്. മൈക്രോസോഫ്റ്റ് 365 സേവനങ്ങളെയും പ്രശ്നം ബാധിച്ചിരുന്നു.

സേവനങ്ങൾ പുനഃസ്ഥാപിച്ചതുകൊണ്ട് മാത്രം കമ്പനിയുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. സംഭവത്തിൽനിന്ന് ലഭിച്ച പാഠങ്ങൾ വേഗത്തിൽ നടപ്പാക്കാൻ എൻജിനീയറിങ് ടീമുകൾ രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണെന്നും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനാണ് ഏറ്റവും ഉയർന്ന മുൻഗണനയെന്നും കമ്പനി വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix