Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MICROSOFT

ഗൂഗിളിനെയും മൈക്രോസോഫ്റ്റിനെയും വെട്ടിലാക്കാൻ മെറ്റ

എഐ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുത്ത് മെറ്റ. ഇതിന്റെ ഭാഗമായി കമ്പനി സ്വന്തമായി വികസിപ്പിച്ച എഐ ചിപ്പുകളുടെ ഉൽപ്പാദനം ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും. കമ്പ്യൂട്ടിംഗ് ശേഷി 2027-ഓടെ 14 ജിഗാവാട്ടായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ‘ഐറിസ്’ (Iris) എന്ന് രഹസ്യപ്പേരിട്ടിരിക്കുന്ന ഈ ഡാറ്റാ സെന്റർ ചിപ്പുകൾ മെറ്റയുടെ ‘മെറ്റ ട്രെയിനിങ് ആൻഡ് ഇൻഫറൻസ് ആക്സിലറേറ്റർ’ (MTIA) പ്രൊജക്റ്റിന്റെ ഭാഗമായാണ് നിർമിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ എ.ഐ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇത് […]
Read more

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ ചരിത്രപരമായ മാറ്റത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്

ആധുനിക സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ആഗോള തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, യുഎസ് ടെക് ഭീമനായ മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാർക്കായി സ്വയംവിരമിക്കൽ പദ്ധതി അവതരിപ്പിച്ചു. കമ്പനിയുടെ അൻപത് വർഷത്തെ നീണ്ട ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു വോളണ്ടിയർ റിട്ടയർമെന്റ് പാക്കേജ് മൈക്രോസോഫ്റ്റ് നടപ്പിലാക്കുന്നത് എന്നത് സാങ്കേതിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. എഐ സാങ്കേതിക വിദ്യയുടെ വളർച്ച കൂടുതൽ തൊഴിൽ നഷ്ടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കകൾക്കിടയിലാണ്, ജീവനക്കാർക്ക് മാന്യമായ ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് പിരിഞ്ഞുപോകാനുള്ള അവസരം കമ്പനി […]
Read more

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മൈക്രോസോഫ്റ്റ് ക്യാമ്പസില്‍ മരിച്ച നിലയില്‍

സിലിക്കണ്‍ വാലി: ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മൈക്രോസോഫ്റ്റിന്റെ ക്യാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ പ്രതീക് പാണ്ഡെ (35) ആണ് മരിച്ചത്. ഓഗസ്റ്റ് 19 ന് വൈകിട്ട് ഓഫീസില്‍ പോയ ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ കമ്പനി പ്രതികരിച്ചിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ഫാബ്രിക് പ്രൊഡക്ട് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അമേരിക്കയിലെ സാന്‍ജോസ് സര്‍വകലാശാലയിലെ പൂര്‍വ […]
Read more

ഇന്ത്യ അടക്കമുള്ള രാജ്യങ്ങില്‍ നിന്ന് റിക്രൂട്ടിങ് പാടില്ല;ഗൂഗിളിനും മൈക്രോസോഫ്റ്റിനും ട്രംപിന്റെ നിര്‍ദ്ദേശം

വാഷിംഗ്ടന്‍: ഇന്ത്യ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ നിയമനങ്ങള്‍ നിര്‍ത്തണമെന്ന് ഗൂഗിള്‍, മൈക്രോസോഫ്റ്റ് അടക്കമുള്ള അമേരിക്കയിലെ വന്‍കിട ടെക് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ കമ്പനികള്‍ ഇപ്പോള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നതിനോ ഇന്ത്യന്‍ ടെക് തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നതിനോ പകരം വീട്ടില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നായിരുന്നു ട്രംപിന്റെ നിര്‍ദ്ദേശം. ബുധനാഴ്ച വാഷിംഗ്ടണില്‍ നടന്ന ഒരു എഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ടെക് വ്യവസായത്തിന്റെ ആഗോളവാദ സമീപനത്തെയും ട്രംപ് വിമര്‍ശിച്ചു. […]
Read more

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നു

മൈക്രോസോഫ്റ്റ് വീണ്ടും വലിയ കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നതായി റിപ്പോർട്ട്. 18 മാസത്തിനുള്ളിൽ നാലാമത്തെ വലിയ കൂട്ടപിരിച്ചുവിടലാണ് ഇനി വരാനിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ എക്സ്ബോക്സ് ഡിവിഷനെയാണ് ബാധിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ വിഷയത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പിരിച്ചുവിടലിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ജൂൺ 30നകം പ്രതീക്ഷിക്കാമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. കമ്പനിക്കുള്ളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും വകുപ്പുകളിലുടനീളം ടീമുകളെ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്ന സമയമാണിത്. എത്ര തൊഴിലാളികളെ ബാധിക്കുമെന്നുള്ള കൃത്യമായ കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും […]
Read more

മൈക്രോസോഫ്റ്റ് വീണ്ടും ജീവനക്കാരെ കുറയ്ക്കുന്നു

മൈക്രോസോഫ്റ്റ് വീണ്ടും ജീവനക്കാരെ കുറച്ചു. ഈ ആഴ്ച 300-ലധികം ജീവനക്കാരെ പിരിച്ചുവിടുകയും അടുത്ത റൗണ്ട് തൊഴില്‍ വെട്ടിക്കുറവ് ആരംഭിക്കുകയും ചെയ്തതായി ബ്ലൂംബെര്‍ഗ്. പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും സാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടിയാണിത്. കമ്പനി സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപ്പിലാക്കിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും പുതിയ നടപടി. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് 6000 പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. ടെക് മേഖല എഐ അധിഷ്ഠിത പരിവര്‍ത്തനത്തിന്റെ പാതയിലാണ്. മൈക്രോസോഫ്റ്റ്, മെറ്റ, സെയില്‍സ്‌ഫോഴ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ മെഷീന്‍ […]
Read more

വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ സ്‌കൈപ്പിന്റെ പ്രവര്‍ത്തനം മെയ് 5 ന് അവസാനിക്കും

വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ സ്‌കൈപ്പിന്റെ സേവനങ്ങള്‍ നാളെ (05.05.25) അവസാനിക്കും. പുതിയ സാങ്കേതിക വിദ്യകളുടെ കടന്നുവരനേടെ ഈ ആപ്ലിക്കേഷന്‍ കാലഹരണപ്പെട്ടതാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതിലേക്ക് കമ്പനിയെ നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നതിനെ സംബന്ധിച്ച വിവരം മൈക്രോസോഫ്റ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. മൈക്രോസോഫ്റ്റിന്റെ പുതിയ ആപ്പ് ആയ ടീംസിന്റെ വരവ് സ്‌കൈപ്പിന് വെല്ലുവിളിയായെന്നും ഇത് ആപ്പിന് പൂട്ട് വീഴാന്‍ കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌കൈപ്പ് പ്രവര്‍ത്തനരഹിതമാകുന്നതിന് മുമ്പ് ടീംസിലേക്ക് മാറാന്‍ ഉപയോക്താക്കള്‍ക്ക് നാളെ വരെയാണ് കമ്പനി സമയം അനുവദിച്ചിരിക്കുന്നത്. സ്‌കൈപ്പ് ഉപയോക്താക്കള്‍ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix