Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇരട്ട ​ഗോളുമായി എംബാപ്പെ; പിന്നിൽ നിന്ന് തിരിച്ചടിച്ച് PSVയെ തകർത്ത് റയൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാഡ്രിഡ്: ജൂഡ് ബെല്ലിങ്ഹാമിന്റെയും എംബാപ്പെയുടേയും തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്‌വി ഐന്തോവനെ തകർത്ത് റയൽ മാഡ്രിഡ്. പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച റയൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്. ബെഞ്ചിൽ നിന്ന് കളത്തിലിറങ്ങിയ ബെല്ലിങ്ഹാം നേടിയ ഗോളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ റയൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

ആദ്യ പകുതിയിൽ പിഎസ്‌വിയുടെ ആധിപത്യമായിരുന്നു. ഒരുപാട് അവസരങ്ങൾ പാഴായി. പിന്നാലെ ഔറേലിയൻ ചുവാമെനിയുടെ ഫൗളിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ഇവാൻ പെരിസിച്ച് ലക്ഷ്യത്തിലെത്തിച്ചതോടെ പിഎസ്‌വി മുന്നിലെത്തി. മൈജ്നാൻസിന്റെ കാലിൽ ചവിട്ടിയതിനായിരുന്നു വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഇടപെടലിനെ തുടർന്ന് റഫറി പെനാൽറ്റി അനുവദിച്ചത്.

രണ്ടാം പകുതിയിൽ റയലിന്റെ തനി സ്വരൂപം പിഎസ്വി കണ്ടു. 50-ാം മിനിറ്റിൽ വാൽവെർദെ വലകുലുക്കി. പിന്നാലെ 60-ാം മിനിറ്റിൽ ബെല്ലിങ്ഹാമും 64,84 മിനിറ്റുകളിൽ എംബാപ്പെയും 87-ാം മിനിറ്റിൽ വിനീഷ്യസും വല കുലുക്കിയതോടെ ജയം സമ്പൂർണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix