ചാമ്പ്യൻസ് ലീഗിൽ ഇന്ററിനെ വീഴ്ത്തി റയൽ, പോർട്ടോയെ മറികടന്ന് സിറ്റി
മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും മാഞ്ചെസ്റ്റർ സിറ്റിയും. റയൽ മഡ്രിഡ് കരുത്തരായ ഇന്റർ മിലാനെ കീഴടക്കിയപ്പോൾ പോർട്ടോയാണ് സിറ്റിയുടെ മുന്നിൽ വീണത്. മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല, ഡോർട്ട്മുൺഡ് തുടങ്ങിയവയും വിജയിച്ചു. 14-ാം മിനിറ്റിൽ എംബാപ്പെയും 24-ാം മിനിറ്റിൽ വാൽവെർദെയുമാണ് റയലിനായി വല കുലുക്കിയത്. രണ്ടാം പകുതിയുടെ അവസാനം ഇന്റർ ഒരു ഗോൾ മടക്കി. 77-ാം മിനിറ്റിൽ കാർലോസ് അഗസ്‌റ്റോയാണ് ലക്ഷ്യം കണ്ടത്. പോർട്ടോക്കെതിരേ ഹാളണ്ടിന്റെ ഇരട്ടഗോളുകളാണ് മാഞ്ചെസ്റ്റർ സിറ്റിക്ക് തുണയായത്. […]
Read more

