Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റയലിനെ വീഴ്ത്തി ബയേണ്‍, ലിസ്ബണെ തകര്‍ത്ത് ആഴ്‌സണലും; ചാമ്പ്യന്‍സ് ലീഗ് സെമി ചിത്രം തെളിഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീ​ഗ് സെമി ചിത്രം തെളിഞ്ഞു. ചാമ്പ്യൻസ് ലീ​ഗിലെ വീറുറ്റ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ തകർത്ത് ബയേൺ മ്യൂണിക് സെമി ടിക്കറ്റ് നേടി. ബയേണിന്റെ തട്ടകമായ അലയൻസ് അരീനയിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ 4-3നാണ് റയലിനെ വീഴ്ത്തിയത്. രണ്ട് പാദങ്ങളിലുമായി 6- 4 എന്ന സ്കോറോടെയാണ് ബയേൺ സെമിയിലേക്ക് മുന്നേറുന്നത്. കഴിഞ്ഞ ​ദിവസം ബാഴ്സലോണയും സെമി കാണാതെ പുറത്തായിരുന്നു.

15 തവണ യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ 1-2 നാണ് തോറ്റത്. ഇന്നലെ ഒരു ഘട്ടത്തിൽ 3-2ന് റയൽ മുന്നിലെത്തിയെങ്കിലും അവസാന നിമിഷത്തിൽ രണ്ട് ​ഗോളടിച്ച് ബയേൺ തിരിച്ചുവരുകയായിരുന്നു. പിഎസ്ജിയാണ് സെമിയിൽ ബയേണിന്റെ എതിരാളികൾ. ലിവർപൂളിനെ വീഴ്ത്തിയാണ് പിഎസ്ജി വരുന്നത്.

മറ്റൊരു മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബണുമായി സമനിലയിൽ പിരിഞ്ഞതോടെ ആദ്യ പാദ സ്കോറിന്റെ അടിസ്ഥാനത്തിൽ അഴ്സണലും സെമി ടിക്കറ്റുറപ്പിച്ചു. എമിറേറ്റ്സിൽ നടന്ന രണ്ടാം പാദം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ ആദ്യ പാദത്തിൽ നേടിയ ഒരു ​ഗോളിന്റെ മുൻതൂക്കത്തിലാണ് ഇം​ഗ്ലീഷ് വമ്പൻമാർ സെമിയിലെത്തിയത്. ബാഴ്സയെ തോൽപ്പിച്ചെത്തിയ അത്‌ലറ്റികോ മാഡ്രിഡാണ് അഴ്സണലിന്റെ എതിരാളികൾ.

Tags :

Recent News

Advertisement
WhiteswanTV Footer