Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരള ഹൗസിൽ ഇനി ‘നോ ഫ്രീ ഫുഡ്’; VVIP ഡ്യൂട്ടിക്കാർക്കും ബിൽ നിർബന്ധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ദില്ലിയിലെ കേരള ഹൗസിൽ ഇനി മുതൽ വിവിഐപി ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും സൗജന്യ ഭക്ഷണമില്ല. മുഖ്യമന്ത്രിയടക്കമുള്ള വിവിഐപികളുടെ സന്ദർശനത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള കേരള ഹൗസ് ജീവനക്കാർ, ദില്ലി പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർ എന്നിവർക്കും ഇനി ഭക്ഷണത്തിന് പണം നൽകണം. ഇതുസംബന്ധിച്ച് കേരള ഹൗസ് പുതിയ ഉത്തരവിറക്കി.

നേരത്തെ കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ ഹോസ്പിറ്റാലിറ്റി ചെലവിലാണ് ഇവർക്കുള്ള ഭക്ഷണം നൽകിയിരുന്നത്. എന്നാൽ സൗജന്യ ഭക്ഷണം നൽകുന്നതിന് പ്രത്യേക ഉത്തരവില്ലെന്നും ഹോസ്പിറ്റാലിറ്റി ബില്ലിംഗിൽ ഇതിനായി പണമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി. റസിഡന്റ് കമ്മീഷണർ പൂനീത് കുമാറിന്റെ നിർദേശപ്രകാരമാണ് ഉത്തരവിറക്കിയത്.

മുൻപ് കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സർക്കാർ അധിക സുരക്ഷ ഏർപ്പെടുത്തിയതോടെയാണ് കേരള ഹൗസിൽ ഡ്യൂട്ടിയിലുള്ള സിആർപിഎഫ്, ദില്ലി പൊലീസ് ഉദ്യോഗസ്ഥർക്കും ഭക്ഷണ സൗകര്യം ഒരുക്കിത്തുടങ്ങിയത്. വിവിഐപി സുരക്ഷാ ചുമതലയിലുള്ളതിനാൽ ഭക്ഷണം നൽകണമെന്ന ആവശ്യം ഉയർന്നതിനെത്തുടർന്നായിരുന്നു നടപടി.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്തും മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് കേരള ഹൗസ് കാറ്ററിംഗ് വിഭാഗത്തിൽനിന്ന് ഭക്ഷണം നൽകിയിരുന്നു. ഇതിന്റെ ചെലവ് റസിഡന്റ് കമ്മീഷണറുടെ ഹോസ്പിറ്റാലിറ്റി ബില്ലിലാണ് ഉൾപ്പെടുത്തിയിരുന്നത്.

നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുള്ളവർക്കും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ചുമതലയിലുള്ള സുരക്ഷാ ജീവനക്കാർക്കും ഈ സൗകര്യം ലഭിച്ചിരുന്നു.

എന്നാൽ പഴയ കുടിശ്ശിക ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കാൻ ഹോസ്പിറ്റാലിറ്റി ബില്ലിൽ മതിയായ തുകയില്ലെന്നാണ് പുതിയ നിർദേശത്തിന് പിന്നിലെന്നാണ് സൂചന. ഇനി മുതൽ ഇത്തരം ഭക്ഷണത്തിന്റെ ബില്ലുകൾ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ കൃത്യമായി രേഖപ്പെടുത്തി വരുമാനം ഉറപ്പാക്കണമെന്ന് കേരള ഹൗസിലെ കാന്റീൻ സ്റ്റീവാർഡുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix