Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐപിഎൽ 2027 താരലേലം; ബെന്‍ സ്റ്റോക്‌സും ഡേവിഡ് വാര്‍ണറും രണ്ട് കോടി പട്ടികയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഐപിഎൽ 2027 താരലേലത്തിനായി രജിസ്റ്റർ ചെയ്തത് 1,220 താരങ്ങൾ. ഇതിൽ 939 പേർ ഇന്ത്യൻ താരങ്ങളും 281 പേർ വിദേശ താരങ്ങളുമാണ്. അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി അൺക്യാപ്ഡ് താരങ്ങളും ലേലപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സും ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറും രണ്ട് കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ചാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

170 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള 42 താരങ്ങളും പട്ടികയിലുണ്ട്. ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചൽ, ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, ട്രെന്റ് ബോൾട്ട്, ഓസ്ട്രേലിയയുടെ ജേക്ക് ഫ്രേസർ-മക്ഗുർക്ക്, സ്പെൻസർ ജോൺസൺ, ജൈ റിച്ചാർഡ്സൺ, ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോ, സാം ബില്ലിംഗ്സ്, ടോം കറൻ തുടങ്ങിയ പ്രമുഖരും രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള വിഭാഗത്തിലുണ്ട്.

ഇന്ത്യൻ താരങ്ങളായ ആവേഷ് ഖാനും ദീപക് ചാഹറും ഈ വിഭാഗത്തിൽ ഇടംപിടിച്ചു. ഫസൽഹഖ് ഫാറൂഖി, മുജീബ് ഉർ റഹ്മാൻ, റഹ്മാനുള്ള ഗുർബാസ്, ആന്റിച്ച് നോർക്യ, ജെറാൾഡ് കോട്സി, മതീഷ പതിരാന, വാനിന്ദു ഹസരംഗ, ഷായ് ഹോപ്പ്, ഷിംറോൺ ഹെറ്റ്മെയർ തുടങ്ങിയ വിദേശ താരങ്ങളും പട്ടികയിലുണ്ട്.

ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച 35കാരനായ ബെൻ സ്റ്റോക്സ് അവസാനമായി ഐപിഎല്ലിൽ കളിച്ചത് 2023ലാണ്. ചെന്നൈ സൂപ്പർ കിംഗ്സിനായി കളിച്ച സ്റ്റോക്സ് അഞ്ച് സീസണുകളിലായി റൈസിംഗ് പൂനെ സൂപ്പർജയന്റ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. 45 ഐപിഎൽ മത്സരങ്ങളിൽനിന്ന് 935 റൺസും 28 വിക്കറ്റുകളും നേടിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ സീസണിലെ താരലേലത്തിൽ ആരും സ്വന്തമാക്കാതിരുന്ന ഡേവിഡ് വാർണർ ഇത്തവണ ഐപിഎൽ കരാർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗും ലേലപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഒമാനിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിന് പിന്നാലെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ആര്യവീർ ശ്രദ്ധേയനായത്. ഫൈനലിൽ നിർണായക പ്രകടനം നടത്തിയ മോഹിത് ഉൽവ, കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗമായ കാവ്യൻ പട്ടേൽ എന്നിവരും ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂവരും 30 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, ബംഗ്ലാദേശിന്റെ പ്രമുഖ താരങ്ങളായ മുസ്തഫിസുർ റഹ്മാൻ, നഹിദ് റാണ, ഷാക്കിബ് അൽ ഹസൻ എന്നിവർ പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. ഐപിഎൽ 2026 സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽനിന്ന് മുസ്തഫിസുറിനെ ഒഴിവാക്കിയത് നേരത്തെ വലിയ ചർച്ചയായിരുന്നു.

എന്നാൽ നിലവിലെ രജിസ്ട്രേഷൻ പട്ടിക അന്തിമ ലേലപ്പട്ടികയല്ല. ഫ്രാഞ്ചൈസികൾ താൽപര്യമുള്ള താരങ്ങളുടെ പേരുകൾ കൂടി നിർദേശിച്ചതിന് ശേഷമായിരിക്കും അന്തിമ ചുരുക്കപ്പട്ടിക തയ്യാറാക്കുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix