Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടൈറ്റാനിയം അഴിമതി കേസ്; തെളിവില്ലെന്ന് സിബിഐ, ചെന്നിത്തലയ്ക്ക് ആശ്വാസം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ പ്രതികൾക്കെതിരെ തെളിവുകളില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയതായും സിബിഐ വ്യക്തമാക്കി. ഇതോടെ കേസിൽ രമേശ് ചെന്നിത്തലയ്ക്കെതിരായ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ ഹർജി പരിഗണിക്കവെയാണ് സിബിഐ നിലപാട് അറിയിച്ചത്. സിബിഐയുടെ റിപ്പോർട്ട് രേഖപ്പെടുത്തിയ കോടതി ചെന്നിത്തലയ്ക്കെതിരായ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.

ടൈറ്റാനിയം പ്ലാന്റിലേക്ക് മാലിന്യ സംസ്കരണ യന്ത്രം വിദേശ കമ്പനിയായ മെക്കോണിൽ നിന്ന് വാങ്ങിയതിൽ 68 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു പരാതി. 2006ൽ അന്നത്തെ ഇടതുസർക്കാരാണ് കേസ് രജിസ്റ്റർ ചെയ്ത് ആദ്യം വിജിലൻസിന് കൈമാറിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്, ടൈറ്റാനിയത്തിലെ ജീവനക്കാർ ഉൾപ്പെടെ ആറുപേരായിരുന്നു കേസിലെ പ്രതികൾ. കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെയും കേസിൽ പ്രതിയാക്കിയിരുന്നു.

എന്നാൽ, വിവാദമായ ഇടപാടിൽ തീരുമാനമെടുത്ത സമയത്ത് താൻ കെപിസിസി പ്രസിഡന്റായിരുന്നില്ലെന്ന് ചെന്നിത്തല നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരനായ ജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2013ലാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix