Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചക്കക്കൊമ്പൻ ദൗത്യം അവസാനിപ്പിച്ചു; ആദ്യ മയക്കുവെടിയിലും ആന മയങ്ങിയില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്ന് അവസാനിപ്പിച്ചു. ഉച്ചയ്ക്ക് 3.38ന് ഓമനക്കുഴി ഭാഗത്തുവെച്ച് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങിയില്ല. രണ്ടാമത്തെ ഡോസ് മയക്കുവെടി ലക്ഷ്യത്തിലെത്തിക്കാനും കഴിഞ്ഞില്ല. ഇതോടെയാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്.

ആദ്യ മയക്കുവെടിയേറ്റതിന് പിന്നാലെ അൽപദൂരം ഓടിയ ആന പിന്നീട് നിൽക്കുകയായിരുന്നു. ആന മയങ്ങുന്നുണ്ടോയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. സുരക്ഷിതമായ സാഹചര്യം ലഭിക്കാത്തതിനാൽ നേരത്തെ മയക്കുവെടി വെക്കാൻ കഴിഞ്ഞിരുന്നില്ല.

ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി കുങ്കിയാനകളെ സജ്ജമാക്കി നിർത്തിയിരുന്നു. സിമന്റ് പാലത്തെ ബേസ് ക്യാമ്പിൽനിന്ന് കുങ്കിയാനകളെ ഓമനക്കുഴിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെ 80 ഏക്കർ കോളനിക്ക് സമീപമുള്ള പൊന്നുസ്വാമി എസ്റ്റേറ്റിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ചക്കക്കൊമ്പനെ ആദ്യം കണ്ടെത്തിയത്. മയക്കുവെടി വെക്കാൻ അനുയോജ്യമായ സാഹചര്യമില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ദൗത്യം ഉച്ചവരെ നിർത്തിവെച്ചിരുന്നു.

ആദ്യ ഡോസ് നൽകിയിട്ടും ആന മയങ്ങാത്തതും തുടർനടപടികൾക്ക് സാഹചര്യമൊരുങ്ങാത്തതുമാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിക്കാൻ കാരണമായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix