Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു; ഇരുട്ടിൽ നാട്ടുകാർ! അടിയന്തര നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മഞ്ഞപ്ര: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായതോടെ പ്രദേശം ഇരുട്ടിൽ. പൊതുജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ലൈറ്റ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി.
കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള റോഡുകളിലും പരിസരപ്രദേശങ്ങളിലും ആവശ്യത്തിന് വെളിച്ചമില്ലാത്തത് കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതിന് പുറമെ ആശുപത്രി പരിസരത്തെ മരങ്ങളുടെ ശിഖരങ്ങൾ ഇടതൂർന്ന് വളർന്നതും വെളിച്ചം റോഡിലേക്ക് എത്തുന്നതിന് തടസ്സമാകുന്നുണ്ട്.

രാവിലെ പൂത്തൂർപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കും മാർസ്ലീവ ഫൊറോന പള്ളിയിലേക്കും പോകുന്ന നിരവധി വിശ്വാസികളും മറ്റ് യാത്രക്കാരും വെളിച്ചക്കുറവ് മൂലം പ്രയാസം നേരിടുകയാണ്. പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായിട്ടും ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കാൻ നടപടി ഉണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഹൈമാസ്റ്റ് ലൈറ്റ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്നും വെളിച്ചം തടസ്സപ്പെടുത്തുന്ന മരച്ചില്ലകൾ ശാസ്ത്രീയമായി വെട്ടിമാറ്റണമെന്നും കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു

പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix