Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഡിഎഫിന്റെ മദ്യനയം ചർച്ച ചെയ്യാൻ ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ ഉപസമിതി രൂപീകരിച്ചു. മുൻ എംഎൽഎ കെ. ശിവദാസൻ നായരാണ് സമിതിയുടെ കൺവീനർ. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഉപസമിതി പ്രഖ്യാപിച്ചത്. വിശദമായ ചർച്ചകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കെ. ശിവദാസൻ നായർക്ക് പുറമേ അങ്കമാലി മുൻ എംഎൽഎ പി.ജെ. ജോയ്, ജെ. ജയന്ത് എംഎൽഎ എന്നിവരാണ് സമിതിയിലെ കോൺഗ്രസ് പ്രതിനിധികൾ.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മുൻ എംപി ജോയ് എബ്രഹാം, ആർഎസ്പിയിൽ നിന്ന് വിഷ്ണുമോഹൻ എംഎൽഎ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്ന് വാക്കനാട് രാധാകൃഷ്ണൻ, സിഎംപിയിൽ നിന്ന് സി.എ. അജീർ എന്നിവരും സമിതിയിലുണ്ട്. മുസ്ലിം ലീഗിന് സമിതിയിൽ പ്രതിനിധിയില്ല. മദ്യനയവുമായി ബന്ധപ്പെട്ട സമിതിയായതിനാൽ പ്രതിനിധിയെ നൽകുന്നില്ലെന്ന് ലീഗ് അറിയിച്ചതായാണ് വിവരം.

എക്സൈസ് മന്ത്രി എം. ലിജു അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് മദ്യനയത്തിലെ നിർദേശങ്ങൾ ഉപസമിതി പരിശോധിക്കും. യുഡിഎഫിലെ വിവിധ ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ചർച്ച ചെയ്യും. ഇതിന് ശേഷം ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി യുഡിഎഫ് നേതൃത്വത്തിന് റിപ്പോർട്ട് നൽകും. മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തിന് മുമ്പായിരിക്കും ഈ നടപടികൾ.

ഈ മാസം 30-നകം പുതിയ മദ്യനയം രൂപീകരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. സാധാരണ യുഡിഎഫ് യോഗത്തിലാണ് ഇത്തരം നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യാറുള്ളത്. എന്നാൽ കഴിഞ്ഞ ആറു മാസമായി യോഗം ചേർന്നിട്ടില്ല. മുഖ്യമന്ത്രി നേരിട്ട് ഉപസമിതി അംഗങ്ങളെ പ്രഖ്യാപിച്ചതും രാഷ്ട്രീയ ശ്രദ്ധ നേടുന്നുണ്ട്. കൺവീനർ മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ച സാഹചര്യത്തിൽ ഉപസമിതി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നണിക്കുള്ളിൽ നടന്നിട്ടുണ്ടോ എന്നതും വ്യക്തമല്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix